'ഇനിയും പറയാതിരിക്കാനാവില്ല, ഗസയിൽ നടക്കുന്നത് വംശഹത്യ തന്നെ'- ഇസ്രായേലി എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മാൻ
text_fieldsടെല്‍ അവീവ്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയെന്ന് പ്രമുഖ ഇസ്രായേലി എഴുത്തുകാരന്‍ ഡേവിഡ് ഗ്രോസ്മാന്‍. ഇസ്രായേലിനെ ഒരു ‘വംശഹത്യാ രാഷ്ട്രം’ എന്ന് വിളിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്ത ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗ്രോസ്മാൻ പറഞ്ഞു. ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രോസ്മാന്റെ തുറന്നുപറച്ചിൽ.
ഗസയിലെ രക്തച്ചൊരിച്ചില്‍ തന്റെ ഹൃദയം തകര്‍ത്തു. വര്‍ഷങ്ങളോളം ഞാന്‍ ‘വംശഹത്യ’ എന്ന വാക്ക് ഉപയോഗിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിരന്തരം മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ കാണുമ്പോൾ സംസാരിക്കാതിരിക്കാന്‍ കഴിയുന്നില്ല. വംശഹത്യ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ കഴിയുന്നില്ല എന്ന് ഉറപ്പിച്ച് പറയാം,’ ഡേവിഡ് ഗ്രോസ്മാന്‍ പറഞ്ഞു.
ഗസയിലെ മനുഷ്യരോട് സംസാരിച്ചതിന് ശേഷവും വംശഹത്യ എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ല. ഗസയിലെ മരണനിരക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയം നുറുങ്ങുന്നുവെന്നും ഗ്രോസ്മാന്‍ അഭിമുഖത്തതില്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗ്രേസ്മാന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

