ഐ.പി.എച്ച് ബുക്ക് ക്ലബ് അംഗത്വ കാർഡ് വിതരണം
text_fieldsഇസ്ലാമിക് പബ്ലിഷിങ് ഹൗസിെൻറ ബുക്ക് ക്ലബിലേക്കുള്ള അംഗത്വ കാർഡിെൻറ സംസ്ഥാനതല വിതരണോദ്ഘാടനം ഐ.പി.എച്ച് ഡയറക്ടർ കൂട്ടിൽ മുഹമ്മദലി രായിൻ കുട്ടി
നീറാടിന് നൽകി നിർവഹിക്കുന്നു
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക പ്രസാധനാലയമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിെൻറ ബുക്ക് ക്ലബിലേക്കുള്ള അംഗത്വ കാർഡിെൻറ സംസ്ഥാന തല വിതരണോദ്ഘാടനം മലപ്പുറം മലബാർ ഹൗസിൽ സംഘടിപ്പിച്ചു. ഐ.പി.എച്ച് ഡയറക്ടർ കൂട്ടിൽ മുഹമ്മദലി, കൊണ്ടോട്ടി ഏരിയ കൺവീനർ രായിൻ കുട്ടി നീറാടിന് നൽകിയാണ് ആദ്യ വിതരണം നടത്തിയത്.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഏരിയ കോഒാഡിനേറ്റർമാർ മുഖേനയും ഓൺലൈനിലൂടെയും സംസ്ഥാനത്ത് നടപ്പാക്കിവരുന്ന നവീകരിച്ച പദ്ധതിയാണിത്. ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും ദിവസങ്ങൾക്കകം ആകർഷകമായ വിലക്കിഴിവിൽ ക്ലബ് അംഗത്തിെൻറ വീട്ടിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. ചടങ്ങിൽ മൂസ മുരിങ്ങേക്കൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡൻറ് സലീം മമ്പാട്, ഐ.പി.എച്ച് ഭാരവാഹികളായ റഫീഖുർറഹ്മാൻ മൂഴിക്കൽ, ടി.ടി.അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. അലി കരക്കാപറമ്പ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

