Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടിൽവളർന്ന ഇന്ത്യ' പ്രകാശനം ചെയ്തു

text_fields
bookmark_border
വോട്ടിൽവളർന്ന ഇന്ത്യ പ്രകാശനം ചെയ്തു
cancel

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഇ.ആർ. രാഗേഷ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വോട്ടിൽ വളർന്ന ഇന്ത്യ'; ലോക് സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം എന്ന പുസ്തകം മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകരായ ടി.ജെ. ശ്രീലാൽ, രാജീവ് ദേവരാജ് എന്നിവർ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.

ഇന്ത്യൻ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രവും കൗതുകകരമായ സംഭവങ്ങളും ഉൾകൊള്ളുന്ന സമഗ്രമായ ഒരു പുസ്തകമാണിതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മികച്ച റഫറൻസ് ഗ്രന്ഥമായിരിക്കും ഈ പുസ്തകമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന പ്രകാശനത്തില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം.സത്യൻ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒയും പുസ്തകത്തിന്റെ എഡിറ്ററുമായ റാഫി പൂക്കോം, പ്രബോധ് പി.ജി. തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Grown by Votes' was released
Next Story