Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഈ പെയ്യുന്ന മഴയിൽ

ഈ പെയ്യുന്ന മഴയിൽ

text_fields
bookmark_border
ഈ പെയ്യുന്ന മഴയിൽ
cancel
Listen to this Article

ഈ പെയ്യുന്ന മഴയിൽ

ഏതായിരുന്നു ആദ്യത്തെത്തുള്ളി?

എവിടെയാണതു വീണത്?

അതാരു പറഞ്ഞുതരും?

എണ്ണാൻ മഴത്തുള്ളികൾ ബാക്കികിടക്കുന്നു.

ഒരാളതെണ്ണുമെന്നും ഞാൻ വിശ്വസിക്കുന്നു.

ഈ കാട്ടിൽ,

ഏതായിരുന്നു ആദ്യത്തെ മരം,

രണ്ടാമത്തേതും മൂന്നാമത്തേതും പിന്നീടുള്ളതും?

ഈ മരത്തിന്റെ ഇലകളിൽ

ഏതായിരുന്നു ആദ്യത്തെ ഇല,

അതിനാകെ എത്രയിലകൾ?

ഒരാൾ, അതാരായാലും,

ആദ്യം ചോദിച്ച ചോദ്യമേതായിരുന്നു?

ഉത്തരമേതായിരുന്നു?

അതിനി തെറ്റായ ഉത്തരമാണെങ്കിൽ

അതായിരിക്കണം ആദ്യത്തെ തെറ്റായ ഉത്തരം.

അതെന്തായിരുന്നു?

ആദ്യത്തെ ഭാഷ ഏതായിരുന്നു?

അതിലെ ആദ്യത്തെ വാക്കേതായിരുന്നു,

രണ്ടാമതും മൂന്നാമതും വാക്കുകൾ ചേർന്നപ്പോൾ

ആദ്യത്തെ വാക്യമേതായിരുന്നു?

അതിൽ പറഞ്ഞതെന്തായിരുന്നു?

ആദ്യത്തെ വാക്യം ആദ്യം കേട്ടയാൾക്ക്

അതാദ്യമെഴുതിയയാൾ വായിച്ചുകൊടുത്തിരിക്കണം.

അതാരായിരുന്നു?

അതാരു പറഞ്ഞുതരും?


വിവർത്തനം: വി. രവികുമാർ

(ഛത്തിസ്ഗഢ് സ്വദേശിയായ വിനോദ് കുമാർ ശുക്ല ഈ ഡിസംബർ 23ന്‌ അന്തരിച്ചു. 89 വയസ്സായിരുന്നു.

കവിയും നോവലിസ്റ്റുമാണ്‌. 2023ൽ Pen/Nabokov അവാർഡും 2024ൽ ജ്ഞാനപീഠവും ലഭിച്ചിട്ടുണ്ട്.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemliterature
News Summary - In this pouring rain
Next Story