Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹൃദയപൂർവം എം.ടി...
cancel
camera_alt

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളെ അ​ക്ഷ​രോ​പ​ഹാ​രം ന​ൽ​കി സ്വീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ പു​സ്ത​കം എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രി​ൽ​നി​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

കോ​ഴി​ക്കോ​ട്​: ആ​റു പു​സ്ത​ക​ങ്ങ​ൾ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നെ ഏ​ൽ​പി​ച്ച് മ​ല​യാ​ളി​യു​ടെ പ്രി​യ എ​ഴു​ത്തു​കാ​ര​ൻ പ​റ​ഞ്ഞു: ‘‘പു​സ്ത​ക​ങ്ങ​ൾ അ​തി​ഥി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കു​മ്പോ​ൾ സ​ന്തോ​ഷം ഇ​ര​ട്ടി​ക്കു​ന്നു...’’ ജ​നു​വ​രി മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ കോ​ഴി​ക്കോ​ട് ആ​തി​ഥേ​യ​ത്വ​​മേ​കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ അ​തി​ഥി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കാ​നാ​ണ് ​എ​ഴു​ത്തു​കാ​രി​ൽ​നി​ന്ന് മ​ന്ത്രി​യ​ട​ക്ക​മു​ള്ള അ​ധി​കൃ​ത​ർ നേ​രി​ട്ട് പു​സ്ത​കം തേ​ടി​യി​റ​ങ്ങി​യ​ത്.

‘ര​ണ്ടാ​മൂ​ഴം’ നോ​വ​ൽ അ​ട​ക്കം ആ​റു പു​സ്ത​ക​ങ്ങ​ളാ​ണ് എം.​ടി മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്. പു​സ്ത​കം ഏ​റ്റു​വാ​ങ്ങി​യ മ​ന്ത്രി എം.​ടി​ക്ക് പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്നു. 61ാം സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന സ​മ്മേ​ള​ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് കോ​ഴി​ക്കോ​ട്ടെ 61 സാ​ഹി​ത്യ​കാ​ര​ന്മാ​ർ കൈ​​യൊ​പ്പി​ട്ട് ന​ൽ​കു​ന്ന പു​സ്ത​ക​ങ്ങ​ളാ​ണ് ഉ​പ​ഹാ​ര​മാ​യി ന​ൽ​കു​ക.

എ​ഴു​ത്തു​കാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളും ക​ലോ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും. ഈ ​പ​രി​പാ​ടി​യി​ലെ ആ​ദ്യ പു​സ്ത​ക​മാ​ണ് എം.​ടി​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് മ​ന്ത്രി​യും സം​ഘ​വും ഏ​റ്റു​വാ​ങ്ങി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. പി. ​ഗ​വാ​സ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മ​നോ​ജ്‌, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​ദീ​പ, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഭാ​ര​തി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കൗ​മാ​ര ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യു​ണ​രാ​ൻ ഏ​ഴു​നാ​ൾ ശേ​ഷി​ക്കെ മ​റ്റ് ഒ​രു​ക്ക​ങ്ങ​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ക​ലോ​ത്സ​വ​ത്തി​ന്റെ പ്ര​മോ വി​ഡി​യോ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പു​റ​ത്തി​റ​ക്കി. ഗെ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​ലോ​ത്സ​വ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ടൂ​റി​സം- പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യ അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് മു​ഖ്യാ​തി​ഥി​യാ​യി. പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. സ​ച്ചി​ൻ ദേ​വ് എം.​എ​ൽ.​എ, ഐ ​ആ​ൻ​ഡ് പി.​ആ​ർ.​ഡി മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ടി. ശേ​ഖ​ർ, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​ദീ​പ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി.​എ. മു​ഹ​മ്മ​ദ​ലി, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ പി.​കെ.​എ. ഹി​ബ​ത്തു​ല്ല, എ​ൻ.​പി. അ​സീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ലോ​ത്സ​വ​ത്തി​ന്റെ പാ​ച​ക​പ്പു​ര ഉ​യ​രു​ന്ന​ത് ക്രി​സ്ത്യ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ്. പാ​ച​ക​പ്പു​ര​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ളു​ടെ ശേ​ഖ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ലോ​ത്സ​വ​ത്തി​ന്റെ ക​ല​വ​റ നി​റ വ​ണ്ടി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ക്രി​സ്ത്യ​ൻ കോ​ളേ​ജ് ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksmt vasudevan nairgift
News Summary - Heartly MT
Next Story