സൗഹൃദം
text_fieldsചില സൗഹൃദങ്ങൾ അങ്ങനെയാണ്,
ഹൃദയത്തോട് ചേർന്നൊരു
മൗനം പോലെ…
പറയാതെ പറയുന്ന വാക്കുകളിലും,
അറിയാതെ പകരുന്ന സ്നേഹം പോലെ…
കാലം വരച്ചിടും ദൂരങ്ങൾക്കപ്പുറം,
മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രം…
ഒന്നിച്ചു ചിരിച്ചൊരായിരം നിമിഷങ്ങൾ,
ഓർമയിൽ പൂക്കുന്ന വസന്തം പോലെ…
കാണാതെ പോയാലും മിണ്ടാതെ പോയാലും,
കുറയില്ല ഉള്ളിലെ സ്നേഹമൊരിക്കലും…
ഒരുനാൾ കണ്ടാൽ പഴയൊരു ചിരിയിൽ,
വീണ്ടുമുണരുന്നു സൗഹൃദക്കാലം…
വേദന വരുമ്പോൾ തണലായി മാറും,
ഇരുളിൽ തെളിയുന്ന നിലാവായി മാറും…
വീഴുന്ന നേരത്ത് കൈകൾ നീട്ടും,
വഴിതെറ്റുമ്പോൾ വെളിച്ചം പകരും…
രക്തബന്ധമല്ല, പേരിട്ട ബന്ധമല്ല,
ഹൃദയം തിരഞ്ഞെടുത്തൊരു ബന്ധമാണത്…
ജീവിതയാത്രയിൽ ദൈവം തന്ന,
മറക്കാനാവാത്തൊരു സമ്മാനമാണത്…
കാലം മായ്ക്കാത്തൊരു കാവ്യമായി,
മനസ്സിൽ വിരിയുന്ന പൂവായി…
ജന്മങ്ങൾ മാറിയാലും മായാത്തൊരു
സ്നേഹമായി നിലനിൽക്കട്ടെ സൗഹൃദം…

