ഹൃദയം
text_fieldsകരുതലോടെ നീങ്ങണം
പോറലേൽക്കാതെ കാത്തോളണം
നന്മയെ സ്വീകരിക്കണം
തിന്മയെ അകറ്റി നിർത്തണം
ദുഷ് ചെയ്തികളിൽ നിന്ന് അകന്ന് നിൽക്കണം
നല്ല വാക്കുകൾകൊണ്ട് സുഗന്ധം പരത്തണം
ജനസേവകനായി മുന്നിട്ടിറങ്ങണം
വൈകൃതങ്ങളെ പുച്ഛിച്ച് തള്ളാതെ നോക്കണം
ദൈവത്തിൻ ഭയപ്പാടുണ്ടാവണം
മറ്റുള്ളവർക്കാശ്രയമായി മാറണം
മറ്റുള്ളവരിൽ ഒരുവനായി ജീവിയ്ക്കണം
പുഞ്ചിരിയിൽ പിശുക്ക് കാണിക്കാതെ നോക്കണം
ദാഹിക്കുന്നവന് വെള്ളം നൽകണം
പ്രയാസങ്ങളിൽ കൂടെ നിൽക്കണം
കർത്തവ്യങ്ങൾ നിറവേറ്റാൻ നോക്കണം
നല്ലതു മാത്രം ഭക്ഷിക്കണം
നീലാരംബരായവയെ സഹായിക്കാൻ നോക്കണം
വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കണം
സന്മനസ്സുളളവർക്കായുള്ള ഹൃദയത്തെ കൂട്ടുപിടിക്കാം നമുക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

