‘ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്, പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു’ നിറവേറ്റി ബെന്യാമിൻ
text_fieldsബെന്യാമിൻ, ‘ആട് ജീവിതം’ എന്നെഴുതിയ ടീ ഷർട്ടുമായി നജീബും സുഹൃത്തുക്കളും
കോഴിക്കോട്: ഇന്ന് ആട് ജീവിതം പ്രേക്ഷകർക്ക് മുൻപിലെത്തും. ഇതിനിടെ, കഴിഞ്ഞ ദിവസം ആട് ജീവിതത്തിലെ യാഥാർത്ഥ നായകൻ പറഞ്ഞ ഒരാഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാഹിത്യകാരൻ ബെന്യാമിൻ. അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു.
പടത്തിന്റെ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണും. തെൻറ ഫേസ് ബുക്ക് പേജിലിട്ട കുറിപ്പിലൂടെയാണ് െബന്യാമിനിത് പറയുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ:
അങ്ങനെ ഒന്നും ആവശ്യപ്പെടുന്ന ആളല്ല നജീബ്. പക്ഷേ കഴിഞ്ഞ ദിവസം ഒരു ആഗ്രഹം പറഞ്ഞു. പടത്തിെൻറ റിലീസ് ദിവസം ഇടാൻ ഞങ്ങൾക്ക് ഒരു സെറ്റ് ടി-ഷേർട്ട് വേണം. ഇന്നലെ അതെത്തിച്ചു. രാത്രി തന്നെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു. ആ പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത. ❤️
ഇന്ന് ഞങ്ങൾ ഒന്നിച്ച് സിനിമ കാണും. ❤️❤️ ലോകമെമ്പാടും ഏതാണ്ട് രണ്ടായിരത്തോളം സ്ക്രീനുകളിൽ സിനിമ എത്തുകയാണ്. നിങ്ങളുടെ കാഴ്ചയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു ❤️.
സിനിമ ഇന്ന് പ്രേക്ഷകരിലേക്ക്...
ബെന്യാമിെൻറ 'ആടു ജീവിതം': പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസിയാണ് സംവിധാനം ചെയ്തതത്. എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിെൻറ നായികയായെത്തുന്നത് അമല പോളാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്.

