പെണ്ണെഴുത്ത്
text_fieldsലതിക അങ്ങേപ്പാട്ട്
പെണ്ണെഴുത്തെന്നാൽ
പെണ്ണിെൻറ എഴുത്ത് എന്നല്ല
വേവുന്ന കറികളും തുളുമ്പുന്ന പാത്രവും
കടം കൊടുത്ത സമയത്തിെൻറ
ബാക്കിപത്രമാണ്പെണ്ണെഴുത്ത്
പെണ്ണെഴുത്തെന്നാൽ
പെണ്ണിെൻറ എഴുത്ത് എന്നല്ല
വേവുന്ന കറികളും തുളുമ്പുന്ന പാത്രവും
കടം കൊടുത്ത സമയത്തിെൻറ
ബാക്കിപത്രമാണ്
പെണ്ണെഴുത്തെന്നാൽ
വിശപ്പാറ്റിയ പൈതങ്ങളുടെ എച്ചിലുകളാണ്
പെണ്ണെഴുത്തെന്നാൽ
സിങ്കിലെ പാത്രങ്ങളും കുട്ടയിലെ
അലക്കു തുണികളും
അനുവദിച്ചുനൽകിയ നിമിഷങ്ങളാണ്
പെണ്ണെഴുത്തെന്നാൽ വൃദ്ധയുടെ കുഴമ്പും
കുഞ്ഞിൻ ചുണ്ടിലെ അമ്മിഞ്ഞയും
അന്തിയിൽ മോന്തിയ കള്ളും
വിയർപ്പും ചവർക്കുന്ന മണവുമാണ്.
ഇനി
പെണ്ണ് എന്ത് എഴുതണം എന്നാൽ
സ്വപ്നങ്ങൾ പാടില്ല, അതിൽ
അപരെൻറ രൂപമുണ്ട്
പ്രണയവും പാടില്ല, അതിൽ സദാചാര
ധ്വംസനമുണ്ട്
കാമവും രതിയും എന്നോ നിഷിദ്ധം
അവ ചേർന്നാൽ അവളുടെ പേര്
മറ്റെന്തോ ആകും
എഴുത്ത് ഇടതോ വലതോ ആകരുത്
രാഷ്ട്രീയം പെണ്ണിെൻറ ബുദ്ധിക്കുമപ്പുറം
പെണ്ണെഴുതുമ്പോൾ ഓരോ വരിയിലും
‘അവരെന്തു കരുതും’
എന്ന സമസ്യയുടെ ഉത്തരം കാണണം
ഈ ‘അവരിൽ’ നീയും ഞാനും
വീട്ടിലെ റോഡ്വീലറുമുണ്ട്.
എഴുത്തിൽ സത്യങ്ങൾ വേണ്ട, ഹൃദയം
തൊട്ട ചിത്രങ്ങൾ വേണ്ട
മഞ്ഞ പൂക്കളിൽ ചോരപ്പൊട്ടുകൾ പാകിയ
കരാള ഹസ്തങ്ങളുടെ കഥനങ്ങളും വേണ്ട
വേണ്ടതിത് മാത്രം
പുഴകളും പൂക്കളും ശലഭവും ഭൂമിയും
പ്രതികാര ദാഹിയാം അക്ഷര കുഞ്ഞുങ്ങൾ
മരിച്ചു വീഴുന്നു, അനർത്ഥമായ്
പിറക്കാതിരിക്കാനായ്
പെണ്ണെഴുത്തെന്നാൽ
വിശപ്പാറ്റിയ പൈതങ്ങളുടെ എച്ചിലുകളാണ്
പെണ്ണെഴുത്തെന്നാൽ
സിങ്കിലെ പാത്രങ്ങളും കുട്ടയിലെ
അലക്കു തുണികളും
അനുവദിച്ചുനൽകിയ നിമിഷങ്ങളാണ്
പെണ്ണെഴുത്തെന്നാൽ വൃദ്ധയുടെ കുഴമ്പും
കുഞ്ഞിൻ ചുണ്ടിലെ അമ്മിഞ്ഞയും
അന്തിയിൽ മോന്തിയ കള്ളും
വിയർപ്പും ചവർക്കുന്ന മണവുമാണ്.
ഇനി
പെണ്ണ് എന്ത് എഴുതണം എന്നാൽ
സ്വപ്നങ്ങൾ പാടില്ല, അതിൽ
അപരെൻറ രൂപമുണ്ട്
പ്രണയവും പാടില്ല, അതിൽ സദാചാര
ധ്വംസനമുണ്ട്
കാമവും രതിയും എന്നോ നിഷിദ്ധം
അവ ചേർന്നാൽ അവളുടെ പേര്
മറ്റെന്തോ ആകും
എഴുത്ത് ഇടതോ വലതോ ആകരുത്
രാഷ്ട്രീയം പെണ്ണിെൻറ ബുദ്ധിക്കുമപ്പുറം
പെണ്ണെഴുതുമ്പോൾ ഓരോ വരിയിലും
‘അവരെന്തു കരുതും’
എന്ന സമസ്യയുടെ ഉത്തരം കാണണം
ഈ ‘അവരിൽ’ നീയും ഞാനും
വീട്ടിലെ റോഡ്വീലറുമുണ്ട്.
എഴുത്തിൽ സത്യങ്ങൾ വേണ്ട, ഹൃദയം
തൊട്ട ചിത്രങ്ങൾ വേണ്ട
മഞ്ഞ പൂക്കളിൽ ചോരപ്പൊട്ടുകൾ പാകിയ
കരാള ഹസ്തങ്ങളുടെ കഥനങ്ങളും വേണ്ട
വേണ്ടതിത് മാത്രം
പുഴകളും പൂക്കളും ശലഭവും ഭൂമിയും
പ്രതികാര ദാഹിയാം അക്ഷര കുഞ്ഞുങ്ങൾ
മരിച്ചു വീഴുന്നു, അനർത്ഥമായ്
പിറക്കാതിരിക്കാനായ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

