കവിത: ഗാനഗന്ധർവന്
text_fieldsപ്രതീകാത്മക ചിത്രം
സപ്തസ്വരങ്ങളെ തഴുകി ഉണർത്തിയ
ഗന്ധർവനാദ സൗഭാഗ്യമേ
നിൻ ഗാനനിർഝരിയിൽ നീരാടുവാൻ
മോദമോടെ കാത്തിരിക്കുന്നു ഞങ്ങൾ
നീലാംബരി രാഗം നീയൊന്നു മൂളിയാൽ
നീലക്കുറിഞ്ഞികൾ പൂത്തപോലെ
നിളയും തരളിതയായിടും നിൻ
ഗാനലഹരി തൻ നിർവൃതിയിൽ
വിശ്രുത ഗായകാ തുടിക്കുന്നു നിഭൃതം
നഭോമണ്ഡലം നിൻ സ്വരരാഗധാരയിൽ
രാകേന്ദുവും മേഘപാളികൾ നീക്കി
നിൻ ഗാനാമൃതം കേട്ടു രസിച്ചിടുന്നു
ഉണരുക വിപഞ്ചികേ ഉന്നിദ്രമാക നീ
കളിവിളക്കിൻ തിരി തെളിഞ്ഞിടട്ടെ
ശ്രുതിലയ ഭാവങ്ങൾ മിഴിവേകും
സന്ധ്യക്കു സുഖമരുളാൻ
സാമോദം നീയും പാടൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

