Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളിൽ​ വായന ശീലം വളർത്താൻ ‘സമ്മർ ആൻഡ് ക്രിയേറ്റിവിറ്റി’

text_fields
bookmark_border
കുട്ടികളിൽ​ വായന ശീലം വളർത്താൻ ‘സമ്മർ ആൻഡ് ക്രിയേറ്റിവിറ്റി’
cancel

ദുബൈ : കുട്ടികളിൽ വായനയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്​.എ) ‘സമ്മർ ആൻഡ് ക്രിയേറ്റിവിറ്റി’ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ദുബൈ സമ്മർ, യു.എ.ഇ കമ്മ്യൂണിറ്റി വർഷാചരണ പരിപാടികളുടെ ഭാഗമായാണ് നാല് ദിവസം നീണ്ടുനിന്ന ഈ പരിപാടി സംഘടിപ്പിച്ചത്. ജി.ഡി.ആർ.എഫ്​.എ ദുബൈയിലെ എൻട്രി ആൻഡ്​ റെസിഡൻസ് പെർമിറ്റ്സ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഖലഫ് അഹ്മദ് അൽ ഗൈത് പരിപാടി ഉദ്ഘാടനം ചെയ്തു. സംവേദനാത്മക പ്രവർത്തനങ്ങളും പ്രത്യേക പുസ്തകമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.

പ്രമുഖ അറബ് എഴുത്തുകാരും ചിന്തകരും വിവിധ ദിവസങ്ങളിൽ അതിഥികളായിരുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഗാഫ് പബ്ലിക്കേഷൻസ്, കലിമത്ത്, അൽ ഹുധുദ്, സിദ്ര തുടങ്ങിയ പ്രമുഖ ഇമാറാത്തി, ഗൾഫ് പ്രസാധകർ പുസ്തകമേളയിൽ പങ്കെടുത്തു. അറിവിനെ ഒരു ജീവിതരീതിയാക്കി മാറ്റുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

photo: GDRFA

cap:

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - From the Summer and Creativity program organized for children by GDRFA
Next Story