ചിരി മാഞ്ഞ ചുണ്ടുള്ള ചിരികുടുക്കകൾക്ക്
text_fieldsആഘോഷങ്ങൾ ദിശാ സൂച കങ്ങളാണ്..
കറുത്തവനും.
വെളുത്തവനും
ആഘോഷമൊരു പോലെ..
അല്ലാഹുവിന്റെ അതിഥികളായി അവരെത്തി മക്കത്ത്
ചിലർക്ക് ഇന്ന് ബിരിയാണി..
ചിലർക്ക് ബോംബാണി..
മൈലാഞ്ചി ചുവപ്പുള്ള കൈകൾ കൊട്ടി കളി
നിണം കൊണ്ട് മൈലാഞ്ചി ഇട്ടവരും
ഇന്ന് ബലി പെരുന്നാൾ ദിനത്തിലാണ്
ദിക്കറിയാതെ പോകുന്ന കാറ്റേ..
കാട്ട് തീകൾക്ക് ഇനിയും പിറവി കൊടുക്കല്ലേ..
വേവുന്നത് മാംസമല്ല
മനസുകളാണ്..
ദാഹം തീർക്കാൻ
ഇനിയും കണ്ണുനീർ
കടം വാങ്ങുന്നു അവർ
ഒരു തുള്ളി അല്ല
ഒരു നദിയാണ് ഇന്നൊഴുകുന്നത്
സഫ മർവ മലകൾക്കിടയിൽ
ഹാജറ കരഞ്ഞ് എത്ര
ഓടി
ഒരു തുള്ളിക്കായി
ദാഹം കൊണ്ട് കാലിട്ടടിച്ചവർക്കയി
സംസം നൽകിയവനെ
ഒരു കടൽ വേണ്ട
ഒരു ചെറു മഴയായി
നീ കനിയണ്ണേ
പെരുന്നാൾ ഇല്ലാത്ത
പുതു വസ്ത്രം ഉടുക്കത്ത
ചിരി മാഞ്ഞ ചുണ്ടുള്ള എന്റെ
ചിരികുടുക്കകൾക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

