ഓടക്കുഴല്‍ അവാര്‍ഡ് കെ. അരവിന്ദാക്ഷന്
text_fieldsകെ. അരവിന്ദാക്ഷൻ
കൊച്ചി: ഗുരുവായൂരപ്പന് ട്രസ്റ്റിന്റെ 2024ലെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന്റെ ‘ഗോപ’ എന്ന നോവലിന്. 30,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് വൈകീട്ട് അഞ്ചിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരനും പരിഷത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന് സമ്മാനിക്കും.
അരവിന്ദാക്ഷൻ നോവൽ, കഥ, ഉപന്യാസം എന്നീ വിഭാഗങ്ങളില്‍ ശ്രദ്ധേയമായ കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിയുടെ ജീവിതദർശനം എന്ന കൃതിക്ക് 1995-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2015 ൽ മികച്ച ഉപന്യാസത്തിനുള്ള അക്കാദമി എന്‍ഡോവ്മെന്റും ലഭിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വെങ്ങിണിശ്ശേരിയിൽ കുമാരന്റേയും കാർത്ത്യായനിയുടേയും മകനായി 1953 ജൂൺ 10 നാണ് ജനനം. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജയദേവ്, മീര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

