Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എഴുത്തോല കാർത്തികേയൻ മാസ്റ്റർ അവാർഡ് അജിജേഷ് പച്ചാട്ടിന്
text_fieldsbookmark_border
അജിജേഷ് പച്ചാട്ട്
ഒറ്റപ്പാലം: താലൂക്ക് റഫറൻസ് ലൈബ്രറി ആൻഡ് ജനകീയ വായനശാലയുടെ 'എഴുത്തോല കാർത്തികേയൻ മാസ്റ്റർ' അവാർഡിന് അജിജേഷ് പച്ചാട്ടിെൻറ പ്രഥമ നോവലായ 'ഏഴാം പതിപ്പിെൻറ ആദ്യപ്രതി' തിരഞ്ഞെടുത്തു. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 15ന് സി.എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന കാർത്തികേയൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ നിയമസഭ സ്പീക്കർ എം.ബി. രാജേഷ് സമ്മാനിക്കും. ഡോ. സി.പി. ചിത്രഭാനു, എം.വി. മോഹനൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാർത്തസമ്മേളനത്തിൽ എഴുത്തോല മുഖ്യ പത്രാധിപർ ഇ. രാമചന്ദ്രൻ, വായനശാല സെക്രട്ടറി ഐ.എം. വിജയൻ, പി. പരമേശ്വരൻ എന്നിവർ പങ്കെടുത്തു.
Next Story

