പാഠപുസ്തകത്തിൽനിന്ന് മുഗളൻമാരെ ഒഴിവാക്കുന്നത് അസംബന്ധം -റോമില ഥാപ്പർ
text_fieldsറോമില ഥാപ്പർ
കോഴിക്കോട്: ചരിത്രം തുടർച്ചയായ പ്രക്രിയയാണെന്നും അതിനെ വിഭജിക്കാൻ കഴിയില്ലെന്നും പ്രമുഖ ചരിത്രകാരി റോമില ഥാപ്പർ. മുഗൾ ചരിത്രത്തെ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കുന്നത് അസംബന്ധമാണെന്നും റോമില പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ.
ഫെമിനിസ്റ്റ് ചരിത്രത്തിന്‍റെ പ്രാധാന്യവും, നിലവിലുള്ള അറിവിനെ ചോദ്യം ചെയ്യുന്നതിൽ വിദ്യാഭ്യാസത്തിന്‍റെ പങ്കിനെക്കുറിച്ചും റോമില ഓൺലൈനായി നടന്ന സെഷനിൽ സംസാരിച്ചു. സമൂഹമാധ്യമങ്ങളിലെ പോപുലർ ഹിസ്റ്ററിയിൽ ചരിത്രകാരി ആശങ്ക അറിയിച്ചു.
അറിവിനും അഭിപ്രായത്തിനുമിടയിൽ അതിർവരമ്പുകൾ ഇല്ലാതാകുന്നവെന്നും, ഒരു ചരിത്രകാരി എന്ന നിലയിൽ തന്‍റെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു സ്ത്രീയുടെ വീക്ഷണ കോണിൽനിന്ന് ചരിത്രം എഴുതിയിട്ടുകില്ലായിരിക്കാമെന്നും അവർ പറഞ്ഞു. പക്ഷേ സാധ്യമാകുന്നിടത്തെല്ലാം സ്ത്രീപക്ഷ ഉൾക്കാഴ്ച ഉൾപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും റോമില പറഞ്ഞു.
2025-26 അധ്യയന വർഷത്തെ പാഠപുസ്തകത്തിൽനിന്ന് എൻ.സി.ഇആർ.ടി ഡൽഹി സുൽത്താനേറ്റ്, മുഗൾ ചരിത്രം എന്നിവ ഒഴിവാക്കിയിരുന്നു. ഇതിനു പുറമെ മൗര്യ, ശുങ്ക, ശതവാഹനർ തുടങ്ങിയ പുരാതന രാജ വംശങ്ങളിലും മത പാരമ്പര്യത്തിലുമടക്കമാണ് ശ്രദ്ധ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

