Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപി.കെ. ബാലകൃഷ്ണൻ്റെ...

പി.കെ. ബാലകൃഷ്ണൻ്റെ കൃതികൾ കാലഘട്ടത്തെ അതിജീവിക്കുന്നത് -ചന്ദ്രമതി

text_fields
bookmark_border
പി.കെ. ബാലകൃഷ്ണൻ്റെ കൃതികൾ കാലഘട്ടത്തെ അതിജീവിക്കുന്നത് -ചന്ദ്രമതി
cancel

തിരുവനന്തപുരം: പ്രമേയ സ്വീകരണത്തിൻ്റെ വ്യത്യസ്തത കൊണ്ടും നൂതനമായ രചനാരീതി കൊണ്ടും മലയാളത്തെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് പി.കെ.ബാലകൃഷ്ണനെന്ന് പ്രശസ്ത കഥാകാരി ഡോ. ചന്ദ്രമതി അഭിപ്രായപ്പെട്ടു. സമസ്തകേരള സാഹിത്യ പരിഷത്ത് യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ചപി.കെ. ബാലകൃഷ്ണൻ ജന്മശതാബ്ദി ആഘോഷവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

മലയാളം നിലനിൽക്കുന്നിടത്തോളം കാലം പി.കെ. ഓർമ്മിക്കപ്പെടുമെന്നും സ്ത്രീമനസ്സിൻ്റെ ആന്തരിക വിശകലനം നടത്തിയ എഴുത്തുകാരനാണ് പി.കെ. ബാലകൃഷ്ണനെന്നും അവർ പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് ഡോ. ടി.എസ്. ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.നെടുമുടി ഹരികുമാർ, ഡോ.അജയൻ പനയറ, എസ്. ഭാസുരചന്ദ്രൻ, ഡോ. കായംകുളം യൂനുസ്, എൽ. വി. ഹരികുമാർ, പി.കെ. ബാലകൃഷ്ണൻ്റെ മകൻ ഹരികൃഷ്ണൻ, ഡോ. അജിതൻ മേനോത്ത് തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം പി.കെ.യുടെ സംഭാവനകളെക്കുറിച്ച് പ്രബന്ധാവതരണവും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumcommemmorationLatest News
News Summary - DR.PK Balakrishnan commemmoration
Next Story