ഭിന്നശേഷി
text_fieldsവിഭിന്നമാം ശേഷികളുടെ കൂട്ടത്തിൽ
വ്യത്യസ്തമാകും വ്യക്തികളുടെ
ജീവിതവീഥികളിൽ ജന്മനാ കരഗതമാകും
ഭിന്നശേഷികളിൽ കൂട്ടിയും കുറച്ചും
കഴിവുകളുടെ ഏറ്റക്കുറച്ചിൽ കാര്യമാക്കാതെ
ജീവിതകാലചക്രത്തിൽ ചേർത്തുപിടിച്ച്
ജീവിതത്തോണി സാവധാനത്തിൽ ചലിപ്പിച്ച്
പതിവിൽനിന്ന് വ്യത്യസ്തമായി
അസാമാന്യമനസ്സ് ധൈര്യം മുറുകെപ്പിടിച്ച്
പരിപാലനം പോലെ പരിലാളന കൊതിക്കുന്ന
വിഭിന്ന മനസ്സുകളെ മനസ്സാ വരിച്ച്
ഷേമുഷി താരതമ്യത്തിന് തമ്മിൽ
പരസ്പരം ഇടനൽകാതെ പരിചരിപ്പൂ
ശ്വാസമുള്ള കാലം
മനസ്സിനെ ശാന്തമാക്കി
ശരീരത്തെ വഴക്കമുള്ള
തഴക്ക പരിശീലനത്തിന്
പ്രാപ്തിയേകിടും കരുതലിൻ
കൈത്താങ്ങായി ഭിന്ന-വിഭിന്ന
ശാരീരിക മാനസികാവസ്ഥകളെ
മാറോടണക്കും മാതാപിതാ
വാത്സല്യപൂർവം തത്തുല്യ
മാതൃക തീർക്കാം മറക്കാതെ
മാറിനിൽക്കാതെ മടിച്ചുനിൽക്കാതെ
മുന്നോട്ടുവരാം മനസ്സിലാക്കാൻ
മനസ്സ് വെച്ചാൽ മനോതാളം മുറുകെപ്പിടിക്കാം
മനോനിലയും മനോഭാവവും
മന്ദം മന്ദം സമ്മിശ്രമായി മാറട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

