Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസി.പി ശിവദാസൻ സ്മാരക...

സി.പി ശിവദാസൻ സ്മാരക പുരസ്കാരം പ്രൊഫ.ഇ വി രാമകൃഷ്ണന്

text_fields
bookmark_border
സി.പി ശിവദാസൻ സ്മാരക പുരസ്കാരം പ്രൊഫ.ഇ വി രാമകൃഷ്ണന്
cancel
camera_alt

ഇ വി രാമകൃഷ്ണൻ

വടകര: പ്രശസ്ത നിരൂപകനും കോഴിക്കോട് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന ഡോ. സി പി ശിവദാസൻ്റെ ഓർമക്കായി വടകര സാഹിത്യവേദി ഏർപ്പെടുത്തിയ സി.പി ശിവദാസൻ സ്മാരക പുരസ്കാരത്തിന് പ്രൊഫ. ഇ വി രാമകൃഷ്ണൻ്റെ 'കവിതയുടെ ഉപ്പ്' എന്ന നിരൂപണകൃതി അർഹമായി.

20001രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കല്പറ്റ നാരായണൻ, പി കെ രാജശേഖരൻ, സജയ് കെ.വി എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്.

കവി, നിരൂപകൻ, വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഇ വി രാമകൃഷ്ണൻ കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന അദ്ദേഹം ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എമിറിറ്റ്സ് പ്രൊഫസറായും പ്രവർത്തിച്ചു. ആഗസ്ത് 17ന് വടകരയിൽ നടക്കുന്ന സി പി ശിവദാസൻ അനുസ്മരണ സമ്മേളനത്തിൽ എം.എൻ കാരശ്ശേരി പുരസ്കാരം സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam literaturemn karasseryMemorial AwardEV Ramakrishnan
News Summary - സി.പി ശിവദാസൻ സ്മാരക പുരസ്കാരം പ്രൊഫ.ഇ വി രാമകൃഷ്ണന്
Next Story