Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവതിയാശംസ നേർന്ന രാഹുൽ ഗാന്ധിക്ക് എം.ടി.വാസുദേവന്‍ നായർ പേന സമ്മാനിച്ചു
text_fieldsbookmark_border
നവതിയാഘോഷിക്കുന്ന സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. കോട്ടക്കൽ ആര്യവൈദ്യശാലയിൽ തന്നെ കാണാനെത്തിയ രാഹുലിനു സ്നേഹസമ്മാനമായി എം.ടി. പേന കൈമാറി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി ഫേസ് ബുക്ക് പേജിൽ പങ്കുവച്ചു.
എം.ടിയുടെ പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ ഒപ്പമുണ്ടായിരുന്നു. മുട്ടുവേദനക്കുൾപ്പെടെ ആശ്വാസം തേടി കഴിഞ്ഞ വ്യാഴാഴ്ചയാണു രാഹുല്‍ ആര്യവൈദ്യശാലയിലെത്തിയത്. പതിവുള്ള കർക്കടക ചികിത്സക്കു വന്നതായിരുന്നു എം.ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

