ജില്ല നാടക് സമ്മേളനത്തിന് സമാപനം
text_fieldsനാടക് ജില്ല സമ്മേളനം കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ: രാജാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന നാടക കലാകാരന്മാരുടെ സംഘടനയായ നാടകിന്റെ ജില്ല സമ്മേളനത്തിന് ഉജ്ജ്വല സമാപനം.
കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാന പങ്കു വഹിച്ച നാടകമെന്ന കലയുടെ സമഗ്രപുരോഗതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നാടക കലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കെട്ടിടസമുച്ചയം അനിവാര്യമാണെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭാധ്യക്ഷ ബുഷ്റ ഷബീര്‍ അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. കെ. പദ്മനാഭന്, ഡോ. ശശിധരന് ക്ലാരി, കോട്ടക്കല്‍ മുരളി, പ്രവീണ്‍ കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളും സംസ്ഥാനതല പ്രവര്‍ത്തകരും പങ്കെടുത്തു.

