Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപാറ്റകൾ

പാറ്റകൾ

text_fields
bookmark_border
പാറ്റകൾ
cancel

സ്വപ്നത്തിനൊരു പൂഞ്ചിറകുണ്ടായിരുന്നു.

ഒട്ടിയ വയറുമായി,

അടയിരിക്കുമ്പോൾ ഉള്ളിൽ ഉരുകുന്നൊരു സൂര്യനുണ്ടായിരുന്നു.

പ്രഭയാർന്നു വിരിയുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.

കപടതകൾ ഉടുവസ്ത്രമുരിഞ്ഞാടുന്ന വേദിയിൽ,

കഠിനതയുടെ പടവുകൾ കടന്നു വന്നെത്തിയ

കുരുന്നു പൂമ്പാറ്റകൾ

കുരുതി കളത്തിൽ

രുധിരമുതിർന്നു മൃതിയിലണയുമ്പോൾ,

ഒരുപിടി പൂക്കളും സ്മൃതിപത്രവും വേണ്ട,

നാളെ പുലരിയിൽ നിറമാർന്നു പറക്കുവാൻ തപം ചെയ്യുവോർക്കൊരു നീതി വേണം.

കനമുള്ള ന്യായ പുസ്തകങ്ങൾ വെറും കടലാസുതാളുകളാകുമ്പോൾ,

അത് തിന്നു തീർക്കുവാൻ പാറ്റകൾ പെരുകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kavithapoemliteratureCJP Protest
News Summary - പാറ്റകൾ
Next Story