Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദക്ഷിണാഫ്രിക്കൻ...

ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കർ പുരസ്ക്കാരം

text_fields
bookmark_border
ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കർ പുരസ്ക്കാരം
cancel

ല​ണ്ട​ൻ: ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് ഈ വർഷത്തെ ബുക്കര്‍ പുരസ്കാരം. 'ദി പ്രോമിസ്' എന്ന നോവലിനാണ് അംഗീകാരം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം. മു​ൻ​പ് ര​ണ്ട് ത​വ​ണ ഗാ​ൽ​ഗ​ട്ട് ബു​ക്ക​ർ പു​ര​സ്കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉൾപ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ്‌ ദാമൺ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌.

പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവൽ പറയുന്നത്. വ​ർ​ണ​വി​വേ​ച​ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​നം മു​ത​ൽ ജേ​ക്ക​ബ് സു​മ​യു​ടെ ഭ​ര​ണ​കാ​ലം വ​രെ​യാ​ണ് നോ​വ​ലി​ന്‍റെ കാ​ല സ​ഞ്ചാ​രം.ജീവിതത്തിലെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങൾ ഡാമന്‍ ഗാല്‍ഗട്ട് നോവലിലൂടെ വരച്ചിടുന്നു.

ആ​റു​വ​യ​സു​ള്ള​പ്പോ​ൾ, ഗാ​ൽ​ഗ​ട്ടി​ന് അ​ർ​ബു​ദ​രോ​ഗം ക​ണ്ടെ​ത്തി. ത​ന്‍റെ ജീ​വി​ത​ത്തി​ലെ കേ​ന്ദ്ര, ദു​ര​ന്ത സം​ഭ​വം എ​ന്നാ​ണ് അ​ദ്ദേ​ഹം അ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. കു​ട്ടി​ക്കാ​ലം മു​ഴു​വ​ൻ ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ച്ചു. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ കി​ട​ന്നാ​ണ് ക​ഥ​പ​റ​ച്ചി​ലി​നോ​ടു​ള്ള അ​ദ്ദേ​ഹം കൂ​ട്ടു​കൂ​ടി​യ​ത്. ത​ന്‍റെ 17 ാം വ​യ​സി​ൽ ഗാ​ൽ​ഗ​ട്ട് ആ​ദ്യ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booker prizedamon galgate
News Summary - booker-prize-for-damon-galgate
Next Story