പുസ്തക പ്രകാശനവും സാഹിത്യ സംവാദവും
text_fieldsക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ പി.സി. വർഗീസിനെ ഡോ. മാത്യു മണിമല ആദരിക്കുന്നു
ബംഗളൂരു: ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ എഴുത്തുകാരൻ പി.സി. വർഗീസിനെ ആദരിച്ചു. പി.സി. വർഗീസിന്റെ മൂന്നാമത്തെ നോവലായ 'മുന്നേ പറന്ന മേരിക്കുട്ടി' 80ാം വയസ്സിൽ അദ്ദേഹം പുറത്തിറക്കിയിരുന്നു.
പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് മരങ്ങോലി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഡോ. എബ്രഹാം തോമസ്, ഡോ. മാത്യു മണിമലക്ക് നോവൽ കൈമാറി പ്രകാശനം ചെയ്തു. ഫ്രാൻസിസ് ആന്റണി പുസ്തകം പരിചയപ്പെടുത്തി. ഫാ. ഫിലിപ്പ് കോർ എപ്പിസ്കോപ്പ, ഫാ. എബിരാജ്, ഫാ. കോശി തോമസ്, ഡോ. മാത്യു മാമ്പ്ര, സി.ഡി. ഗബ്രിയേൽ, വിൽസൺ പുതുശ്ശേരി, മെറ്റി ഗ്രേസ്, ബിനു കോക്കണ്ടത്തിൽ, സ്വപ്ന മാത്യു എന്നിവർ സംസാരിച്ചു.

