ബിമൽ കാമ്പസ് കവിതാ പുരസ്കാരം 2026; കവിതകൾ ക്ഷണിക്കുന്നു
text_fieldsകവിതയുടെ ലോകത്ത് തങ്ങളുടേതായ അടയാളങ്ങൾ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന കലാലയ വിദ്യാർഥികൾക്കായി, ബിമൽ സാംസ്കാരിക ഗ്രാമം 'ബിമൽ കാമ്പസ് കവിതാ പുരസ്കാരം 2026' പ്രഖ്യാപിക്കുന്നു. പുതുതലമുറയിലെ കവികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും അവരിലെ പ്രതിഭകളെ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള പുരസ്കാരം, മലയാള കവിതയുടെ വരുംകാല വാഗ്ദാനങ്ങൾക്കുള്ള ഒരു മികച്ച വേദിയായിരിക്കും. കേരളത്തിനകത്തും പുറത്തുമുള്ള സർവ്വകലാശാലകളിലും കലാലയങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ കവിതകൾ ഈ മത്സരത്തിലേക്ക് അയക്കാവുന്നതാണ്
നിബന്ധനകൾ:
1. കവിത ഓൺലൈൻ/അച്ചടി മാധ്യമങ്ങളിൽ മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്.
2. കേരളത്തിനകത്തോ പുറത്തോ ഉള്ള കോളേജുകളിലും യൂണിവേഴ്സിറ്റി പഠനവകുപ്പുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് മലയാളത്തിലുള്ള തങ്ങളുടെ കവിത അയക്കാം.
3. കവിത ടൈപ്പ് ചെയ്ത് PDF ഫോർമാറ്റിൽ bimalsamskarikagramam@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം.
4. രണ്ട് പേജിൽ കൂടാൻ പാടില്ല.
5. പേര്, വിലാസം, ഫോൺ നമ്പർ, കലാലയ വിദ്യാർഥിയാണെന്ന തിരിച്ചറിയൽ കാർഡ് എന്നിവ കവിതയൊപ്പം അയക്കുക.
കവിത അയക്കാനുള്ള അവസാന തീയതി ജൂൺ 26 നാണ്. പുരസ്കാരം നേടുന്ന കവിതക്ക് 10,000 രൂപ വിലയുള്ള പുസ്തകങ്ങൾ സമ്മാനമായി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:9769563402
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

