വയലാർ ഉദ്ഘാടനം ചെയ്ത വായനശാലയിൽ ഭാരതി തമ്പുരാട്ടിയുടെ സന്ദർശനം
text_fieldsചിറക്കടവ് ഗ്രാമദീപം വായനശാലയിലെത്തിയ ഭാരതി തമ്പുരാട്ടി വായനശാല പ്രവർത്തകർക്കൊപ്പം
ചിറക്കടവ്: വയലാർ ഉദ്ഘാടനം ചെയ്ത വായനശാലയിൽ ഭാര്യ ഭാരതി തമ്പുരാട്ടി സന്ദർശിച്ചു. പൊൻകുന്നം വർക്കിയും വയലാറും തകഴിയും കാരൂർ നീലകണ്ഠപ്പിള്ളയും പി.എൻ. പണിക്കരും ഡി.സി കിഴക്കേമുറിയും പൊൻകുന്നം ദാമോദരനും തിലകനും കരിവെള്ളൂർ മുരളിയും വന്നു മടങ്ങിയ ചിറക്കടവ് ഗ്രാമദീപം വായനശാലയിലേക്ക് വയലാറിന്റെ കുടുംബാംഗങ്ങളെ സ്വീകരിക്കാൻ വയലാറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ കെ.പി.എ.സി രവിയും എത്തിയപ്പോൾ വായനശാല പ്രവർത്തകർക്ക് അഭിമാന നിമിഷം. വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയാണ് ലൈബ്രറി സന്ദർശിച്ചത്.
ലൈബ്രറി പ്രസിഡന്റ് കെ.എസ് രാജൻപിള്ള, സെക്രട്ടറി പി.എൻ. സോജൻ എന്നിവർ പൂച്ചെണ്ടും മധുരവും നൽകി ഇവരെ സ്വീകരിച്ചു. രണ്ടു മണിക്കൂറോളം വായനശാല പ്രവർത്തകരുമായി എഴുത്തിന്റെയും വായനയുടെയും വയലാർ കവിതകളുടെയും ഓർമകൾ പങ്കുവെച്ചാണ് അവർ മടങ്ങിയത്.