Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഹരീഷ് പേരടിക്ക്...

ഹരീഷ് പേരടിക്ക് വിലക്ക്: പു.ക.സ​യെ പരിഹസിച്ച് രൂക്ഷവിമർശനവുമായി ജോയ് മാത്യു

text_fields
bookmark_border
ഹരീഷ് പേരടിക്ക് വിലക്ക്: പു.ക.സ​യെ പരിഹസിച്ച് രൂക്ഷവിമർശനവുമായി ജോയ് മാത്യു
cancel
Listen to this Article

കൊച്ചി: സി.പി.എം ആഭിമുഖ്യമുള്ള പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ (പു.ക.സ) ചടങ്ങിൽ നിന്ന് നടൻ ഹരീഷ്​ ​പേരടിയെ വിലക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ ജോയ് മാത്യു. സത്യം വിളിച്ചു പറയുന്നവരെയും സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെയും ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാ​െണന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു.ക.സ എന്ന പാർട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത്. പു.ക.സ എന്നാൽ "പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം' എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക. സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ്, ആനന്ദകരവുമാണ്' -ജോയ് മാത്യു അഭിപ്രായ​പ്പെട്ടു.

പ്രമുഖ നാടകപ്രവർത്തകൻ എ. ശാന്തകുമാറിന്‍റെ ചരമവാർഷികത്തോടന​ുബന്ധിച്ച്​ 'ശാന്തനോർമ'എന്ന പേരിൽ കോഴിക്കോട്​ ടൗൺഹാളിൽ നാല്​ ദിവസത്തെ പരിപാടികളിൽ വ്യാഴാഴ്ച അനുസ്മരണ സദസ്​ ഉദ്​ഘാടനം ചെയ്യേണ്ടിയിരുന്നത്​ ഹരീഷ്​ പേരടിയായിരുന്നു. എന്നാൽ, ഇദേദഹം സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഫേസ്​ബുക്കിൽ എഴുതിയതിന്റെ പേരിൽ വിലക്കുകയായിരുന്നു. ​ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്ന നടൻ സുധീഷിനെ ഉദ്​ഘാടകനാക്കിയാണ്​ ഹരീഷിനെ ഒഴിവാക്കിയത്​. ഹരീഷ് പങ്കെടുക്കേണ്ടതില്ലെന്ന്​ പു.ക.സ നേതാക്കൾ അറിയിക്കുകയായിരുന്നു.

കോയമ്പത്തൂരിലെ സിനിമ ​സൈറ്റിൽ നിന്ന്​ അവധി ചോദിച്ച്​ എറണാകുളത്തെ വീട്ടിലെത്തിയ ശേഷം ഭാര്യ ബിന്ദുവിനെയും കൂട്ടി കോഴിക്കോട്ടേക്ക്​ തിരിക്കുന്നതിനിടെയാണ്​ സംഘാടകർ വിളിച്ചതെന്ന്​ ഹരീഷ്​ പേരടി ഫേസ്​ബുക്കിൽ കുറിച്ചു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളായിരുന്നു അവർ പറഞ്ഞതെന്ന്​ ഹരീഷ്​ എഴുതുന്നു. ശാന്തനെയോർക്കാൻ തനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലയെന്നും ഹരീഷ്​ പറഞ്ഞു.

പിണറായി വിജയനെതിരായ പ്രതിഷേധവും കറുത്ത മാസ്ക്​ നിരോധിക്കലും കൊടുമ്പിരി​കൊണ്ട കഴിഞ്ഞ ദിവസം ഹരീഷ്​ പേരടി ഫേസ്​ബുക്കിൽ പിണറായിക്കെതിരെ പരോക്ഷമായ പോസ്റ്റ്​ ഇട്ടിരുന്നു. രണ്ട്​ ദിവസത്തേക്കെങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്കും ധരിക്കുക. പേടിതൂറിയനായ ഫാഷിസ്റ്റിന്​ ​നേരെയുള്ള പ്രതിഷേധമാണിതെന്നായിരുന്നു ഫേസ്​ബുക്ക്​ പ്രതിഷേധക്കുറിപ്പ്​. ഇതാണ്​ പു.ക.സയെ പ്രകോപിപ്പിച്ചത്​. ഈ പോസ്​റ്റാണ്​ ഹരീഷിനെ ചടങ്ങിൽ നിന്ന്​ വിലക്കാൻ കാരണമെന്നും പ​ങ്കെടുക്കേണ്ട എന്ന കാര്യം അദ്ദേഹത്തെ അറിയിക്കാൻ വൈകിപ്പോയതിൽ ഖേദമുണ്ടെന്നും പു.ക.സ ജില്ല സെക്രട്ടറി യു. ഹേമന്ദ്​ കുമാർ പറഞ്ഞു.


ജോയ് മാത്യുവിന്റെ ഫേസ്ബുക് കുറിപ്പ്:

സത്യം വിളിച്ചു പറയുന്നവരെ -

സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് -

അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു.ക.സ എന്ന പാർട്ടി സംഘടന

ഹരീഷിനെ ഒഴിവാക്കിയത് .

പു ക സ എന്നാൽ "പുകഴ്ത്തലുകാരുടെയും

കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം "എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക .

സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy MathewHareesh Peradipukasa
News Summary - Ban on Hareesh Peradi: Joy Mathew mocks Pukasa
Next Story