ബാലൻ കെ. നായർ സ്മാരക നാടകോത്സവത്തിന് തുടക്കം
text_fieldsബാലൻ കെ. നായർ സ്മാരക നാടകോത്സവം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
ഷൊർണൂർ: പ്രഭാതം കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 16ാമത് ഭരത് ബാലൻ കെ. നായർ സ്മാരക അഖില കേരള നാടകോത്സവത്തിന് തുടക്കം. ഷൊർണൂർ കെ.വി.ആർ സ്കൂളിൽ തയാറാക്കിയ വേദിയിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി അധ്യക്ഷത വഹിച്ചു.
പി. മമ്മിക്കുട്ടി എം.എൽ.എ, നടൻ സന്തോഷ് കീഴാറ്റൂർ, നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്, ഇ. ചന്ദ്രബാബു, ഷെയ്ക്ക് അബ്ദുൾ ഖാദർ, കെ.ആർ. മോഹൻദാസ്, ബാൽസൺ ഷൊർണൂർ, സി.എൻ. ഭവദാസനുണ്ണി, ആർ.ബി. അനിൽകുമാർ, സുരേന്ദ്രൻ പാപ്പുള്ളി, എം. മുരളി, ടി. സതീഷ് ബാബു, ഒ.പി. ഗോവിന്ദൻ കുട്ടി എന്നിവർ സംബന്ധിച്ചു.

