Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎ​െൻറ കവിതകൂടി...

എ​െൻറ കവിതകൂടി വായിച്ചിട്ട്​ ചാകാനിരിക്കുകയാണല്ലൊ ഇവിടെ ആളുകൾ'; കവിയുടെ രോഷത്തെചൊല്ലി ആസ്വാദകർക്കിടയിൽ തർക്കം

text_fields
bookmark_border
എ​െൻറ കവിതകൂടി വായിച്ചിട്ട്​ ചാകാനിരിക്കുകയാണല്ലൊ ഇവിടെ ആളുകൾ; കവിയുടെ രോഷത്തെചൊല്ലി ആസ്വാദകർക്കിടയിൽ തർക്കം
cancel

വിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടി​െൻറ രണ്ടുവർഷം പഴക്കമുള്ള വീഡിയോയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ തർക്കം. കവിയോടുള്ള ചില ചോദ്യങ്ങളും അതിന്​ അദ്ദേഹം നൽകുന്ന മറുപടിയുമാണിപ്പോൾ നെറ്റിസൺസ്​ ഏറ്റെടുത്തിരിക്കുന്നത്​.

കവി അങ്ങിനെ പറയാൻ പാടില്ലെന്നും, പറഞ്ഞത്​ നന്നായിപ്പോയെന്നും രണ്ട്​ ചേരികളായി ആസ്വാദകർ തിരിഞ്ഞിട്ടുണ്ട്​. സിനിമയുടെ കപടലോകത്തുനിന്ന്​ കവിതയിലേക്ക്​ മടങ്ങിവരുമൊ എന്ന ചോദ്യത്തിന്​ 'സൗകര്യമില്ല'എന്നാണ്​ ബാലചന്ദ്രൻ ചുള്ളിക്കാട്​ ഉത്തരം നൽകുന്നത്​. തുടർന്ന്​ ഞാൻ എനിക്ക്​ തോന്നുന്നതാണ്​ ചെയ്യുന്നതെന്നും മറ്റുള്ളവർ പറയുന്നത്​ ചെയ്യാറില്ലെന്നും എ​െൻറ ജീവിതം ജീവിക്കാനാണ്​ എനിക്കിഷ്​ടമെന്നും കൂട്ടിച്ചേർക്കുന്നു.

50 വർഷം കൊണ്ട്​ 140ൽ താഴെ കവിതകളാണ്​ എഴുതിയിട്ടുള്ളത്​. എഴുതാൻ തോന്നു​െമ്പാ എഴുതും. താൻ കവിതാ മത്സരത്തിൽ പ​െങ്കടുക്കുന്ന ആളല്ലെന്നും ചുള്ളിക്കാട്​ പറഞ്ഞു. കവിത ചൊല്ലിയപ്പൊ താങ്കളുടെ കണ്ഡമിടറിയതും കണ്ണുനിറഞ്ഞതും താങ്കളിലെ കവി ജീവിച്ചിരിക്കുന്നു എന്നതിന്​ തെളിവാണെന്ന്​ തുടന്ന്​ സംസാരിച്ചയാൾ പറഞ്ഞത്​ കവിയ കൂടുതൽ ​പ്രകോപിതനാക്കി.

രണ്ടാഴ്​ച മുമ്പും ത​െൻറ കവിത അച്ചടിച്ചു വന്നിരുന്നെന്നും അതൊന്നും കാണാതെ കവിത എഴുതാത്തതെന്തെന്ന്​ ചോദിക്കുന്നത്​ കാപട്യമാണെന്നും ചുള്ളിക്കാട്​ പറഞ്ഞു. ഇത്തരം ചോദ്യങ്ങൾ താൻ കുറേ നേരിട്ടിട്ടുണ്ടെന്നും എ​െൻറ കവിതകൂടി വായിച്ചിട്ട്​ ചാകാനിരിക്കുകയ​െല്ല ആളുകൾ എന്നും അദ്ദേഹം രോഷത്തോ​െട ചോദിക്കുന്നുണ്ട്​.

വീഡിയൊ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ആളുകൾ ചേരിതിരിഞ്ഞ്​ രംഗത്തെത്തി. കുറേപേർ മലയാളിയുടെ പൊതു സ്വഭാവമായ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ചോദ്യങ്ങളെ ചിത്രീകരിക്കു​േമ്പാൾ ചിലർ കവിയുടെ അനാവശ്യമായ രോഷപ്രകടനമായി ഇതിനിടെ ചിത്രീകരിക്കുന്നു. സംഭവത്തിൽ ചുള്ളിക്കാടി​െൻറതെന്ന പേരിൽ മറുപടിയും പ്രചരിക്കുന്നുണ്ട്​.

സുഹൃത്തുക്കളേ,

രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോത്സവത്തിൽ ഒരാളോട് ഞാൻ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ പകർച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാൻ സഹിച്ചോളാം. എന്റെ പേരിൽ നിങ്ങളുടെമേൽ ചെളി തെറിക്കരുത്.

സ്നേഹപൂർവ്വം

ബാലൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Balachandran Chullikadmalayalam poetliteraturecontroversy
Next Story