Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅ​യാ​ൾ

അ​യാ​ൾ

text_fields
bookmark_border
അ​യാ​ൾ
cancel

അ​യാ​ളു​ണ​ർ​ന്നു..

പാ​തി പൊ​ട്ടി​യ ജ​ന​ൽ ചി​ല്ലി​ന​പ്പു​റ​ത്ത്

ഒ​രു റൂ​ഹാ​നി​പ്പ​ക്ഷി ക​ര​ഞ്ഞു.

ന​ല്ല​പാ​തി മൈ​ലാ​ഞ്ചി​ത്ത​ണ​ലി​ൽ

ഉ​റ​ക്കം പി​ടി​ച്ച​തു​മു​ത​ൽ

പാ​തി ച​ത്ത​താ​ണ് സ്വ​ത്വം.

ചു​റ്റും ച​ലി​ക്കു​ന്ന ലോ​ക​ത്തി​ലോ​രോ​ന്നും

അ​ന്യ​മാ​യി​ത്തു​ട​ങ്ങി​യ​ത​പ്പോ​ഴാ​ണ്.

ആ​രു​ടേ​യും ആ​രു​മ​ല്ലാ​താ​യ​തു മു​ത​ൽ​ക്ക്..

ആ​രോ കാ​ണു​ന്നൊ​രു ‘അ​യാ​ളാ’​യ​തു മു​ത​ൽ​ക്ക്...

അ​പ​ര​ത്വം സ്വ​ന്ത​മാ​വു​മ്പോ​ഴാ​ണ്

ചി​ന്ത​യു​ടെ തീ​രം അ​സ്വ​സ്ഥ​മാ​വു​ക.

ഒ​റ്റ​ക്കാ​വു​മ്പോ​ഴാ​ണ്,

മു​ര​ടി​ച്ച ഓ​ർ​മ്മ​ക​ൾ പ​ട​രാ​ൻ തു​ട​ങ്ങു​ക.

ബ​ന്ധ​ങ്ങ​ളു​ടെ ന​ന​ഞ്ഞ ചു​ള്ള​ലു​ക​ൾ

അ​ടു​ക്കി​വെ​ക്കാ​ൻ ശ്ര​മി​ക്കേ,

നി​ശ്ശ​ബ്ദ​ത​യു​ടെ നാ​വ് വാ​തോ​രാ​ത​ല​റി.

അ​യാ​ൾ പേ​ര് ന​ഷ്ട​പ്പെ​ട്ട ഒ​റ്റ​യാ​ണ്.

പേ​രു ന​ഷ്ട​പ്പെ​ട്ട ഒ​റ്റ​ക​ളെ​ല്ലാം ‘അ​യാ​ളാ’​ണ്.

ബ​ന്ധ​ങ്ങ​ളു​ടെ ഭൂ​പ​ട​ത്തി​ലും

സ്വ​ന്ത​ങ്ങ​ളു​ടെ വ​ഴി​യി​ലും

എ​തി​രെ ന​ട​ക്കു​ന്ന​ത് അ​യാ​ളാ​ണ്.

പേ​രു ന​ഷ്ട​മാ​യ​വ​ർ...

നേ​രം നോ​വാ​യ​വ​ർ...

ആ​രോ കാ​ണു​ന്ന ‘അ​യാ​ളാ’​യ​വ​ർ..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksCulturepoemliterature
News Summary - Ayal
Next Story