Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്റുമാലി കവിതാ പുരസ്കാരം ബിജു റോക്കിക്ക് എസ്. ഹരീഷ് സമ്മാനിച്ചു

text_fields
bookmark_border
Attumali award distributed winner bijurocky
cancel

കവിയും സംഗീതജ്ഞനുമായിരുന്ന ബിനു എം. പള്ളിപ്പാടിന്റെ സ്മരണയ്ക്കായി പള്ളിപ്പാട് കോറം ഫോർ പോസിറ്റീവ് ഏർപ്പെടുത്തിയ ആറ്റുമാലി കവിതാ പുരസ്കാരം ബിജു റോക്കിക്ക് എഴുത്തുകാരനായ എസ്. ഹരീഷ് സമ്മാനിച്ചു.

10001 രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഡോ. അജു കെ. നാരായണന്റെ അധ്യക്ഷതയിൽ പള്ളിപ്പാട് ഗവ.എൽ.പി.സ്കൂളിൽ ചേർന്ന യോഗത്തിൽ കവിയായ എം. ആർ. രേണുകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. അനിഷ് ഗോപാൽ, പാർത്ഥസാരഥി വർമ്മ, സി.ജി.സന്തോഷ്, രതീഷ് പാണ്ടനാട്, ഭദ്രൻ, ഷിബു എം.ഡി. എന്നിവർ സംസാരിച്ചു. ബിനു എം. പള്ളിപ്പാടിന്റെ കവിതകളുടെ അവതരണവും നടന്നു.

കുരീപ്പുഴ ശ്രീകുമാർ ചെയർമാനും എം. ആർ. രേണുകുമാർ, ഡോ. അജു കെ. നാരായണൻ എന്നിവർ അംഗങ്ങളുമായുള്ള ജൂറി കമ്മിറ്റിയാണ് ബിജു റോക്കിയുടെ 'ബൈപോളാർ കരടി' എന്ന കവിതാ സമാഹാരം പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attumali award distributed winner bijurocky
Next Story