Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമ്മ
text_fieldsbookmark_border
അടുക്കളയുടെ ചൂടാണ്
എപ്പോഴും അമ്മക്ക്
പതഞ്ഞുപൊങ്ങുന്ന
സങ്കടങ്ങളെ കനൽ നീക്കി
ഊതി പൊള്ളിക്കുന്ന
നഷ്ടസ്മൃതികളെന്ന് രാമൻ...
വറുത്തെടുത്ത
ഈ ചൂടും നെടുവീർപ്പും
ഉരുകിച്ചേർന്ന്
അടുക്കളയിലെ
എല്ലാ രുചികൾക്കും
ഉമ്മയുടെ കരുതലിന്റെ
സ്പർശമെന്ന് മുഹമ്മദ്...
മധുരങ്ങളിലേക്കുള്ള
ഒരു ദൂര യാത്രയാണ്
അമ്മച്ചിയിലേക്കുള്ള
ഓർമകളായിരമെന്ന്
ജോസഫ്...
അമ്മമാരുടെ മതം
സ്നേഹമത്രെ!
Next Story

