കവിയുടെ ക്ലാസ് മുറി
text_fieldsക്ലാസ് മാഷ് കവിയാണ്
മാഷിന്റെ പ്രിയപ്പെട്ട കുട്ടിയാണ് കവിത...
കവിതയുടെ ഉറ്റ സുഹൃത്താണ് ഭാവന.
ചിന്തയും വികൃതിയും കുസൃതിയും
എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന
ക്ലാസിലെ നോട്ടപ്പുള്ളികളാണ്...
അധികവും അവധിയാകുന്ന മടിയന്മാരായ കുട്ടികളാണ്
എഴുത്തും വായനയും.
ക്ലാസിലെ മിടുക്കരാണ്
കടലാസും പെൻസിലും.
എല്ലാ പിരീയഡും കുത്തിയും കുറിച്ചുമങ്ങനെ ഇരിക്കും.
സ്നേഹമെന്ന കുട്ടി മാത്രമാണ് ക്ലാസിലെ പ്രണയമുള്ള
ഒരേ ഒരു കുട്ടി...
എന്നും അടി ഉണ്ടാക്കുന്ന കുട്ടി വൈരാഗ്യത്തെ
എപ്പോഴും മാഷ് ക്ലാസിനു പുറത്ത് നിർത്തും
നന്മ എന്ന നല്ല കുട്ടിയാണ് ക്ലാസിലെ
പ്രധാനി.
താന്തോന്നിയായ ഒരേ ഒരു കുട്ടിയാണ് തിന്മ.
ക്ലാസിലെ വില്ലനും വില്ലാളിവീരനുമായ കുട്ടിയാണ് ആ വിശപ്പ്..!

