കലയും സാഹിത്യവും സാമൂഹിക പുരോഗതിക്കുള്ള പടവാൾ -മന്ത്രി
text_fieldsചവറ കൾചറൽ സെന്ററിലേ ലൈബ്രറിയിൽ ജോൺ പോൾ കോർണറിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ
നിർവഹിക്കുന്നു
കൊച്ചി: കലയും സാഹിത്യവും സാമൂഹിക പുരോഗതിക്കുള്ള പടവാളാണെന്ന് മന്ത്രി വി.എൻ. വാസവൻ. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന് ഫൗണ്ടേഷന്, ചാവറ കള്‍ചറല്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ നിര്‍മല സിനിമയുടെ 75ാം വാര്‍ഷികാഘോഷവും 2022ലെ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന് പുരസ്കാരം വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് നിർമലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രകാരന്, എഴുത്തുകാരന്, അങ്ങനെ നോക്കുമ്പോള്‍ കലാസാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും പി.ജെ. ചെറിയാന്റെ ആഴത്തിലുള്ള പഠനവും ദീര്ഘദൃഷ്ടിയും മലയാളിക്ക് നല്‍കിയത് പുതിയൊരു ദൃശ്യാനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന് പുരസ്കാരം വിമല ബി. വര്‍മക്ക് അടൂര്‍ ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു.
ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ഛായാചിത്ര പ്രകാശനം സിബി മലയില്‍ നിര്‍വഹിച്ചു. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ എന്റെ കലാജീവിതം പുസ്തകത്തിന്റെ പ്രകാശനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് രഞ്ജിത്ത് രജപുത്ര നിര്‍വഹിച്ചു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.ജെ. വിനോദ് എം.എല്‍.എ, മോഹന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോണി ആന്റണി, സാലു ജോര്‍ജ്, പി.ജെ. ചെറിയാന്, ഫാ. തോമസ് പുതുശ്ശേരി, റസിയ ടോണി, ജോളി പവേലില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

