അപ്പു നെടുങ്ങാടി പുരസ്കാരം പ്രഖ്യാപിച്ചു
text_fieldsജ്യോതിസ് പി. കടയപ്രത്ത്, അഡ്വ. സുദേവൻ മാമിയിൽ, വി. രാജഗോപാലൻ, വി. ബാലമുരളി
കോഴിക്കോട്: ആദ്യ മലയാള നോവൽ കുന്ദലതയുടെ രചയിതാവും നെടുങ്ങാടി ബാങ്ക്, അച്യുതൻ ഗേൾസ് സ്കൂൾ എന്നിവയുടെ സ്ഥാപകനും പ്രമുഖ അഭിഭാഷകനുമായിരുന്ന റാവു ബഹാദൂർ അപ്പു നെടുങ്ങാടിയുടെ സ്മരണക്കായുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അദ്ദേഹത്തിെൻറ നാല് പ്രവർത്തന മേഖലയിൽനിന്നുള്ളവർക്കാണ് അവാർഡ്.
സാഹിത്യ മേഖലയിൽ ജ്യോതിസ് പി. കടയപ്രത്ത്, അഭിഭാഷക മേഖലയിൽ അഡ്വ. സുദേവൻ മാമിയിൽ, അധ്യാപക മേഖലയിൽ വി. രാജഗോപാലൻ, ബാങ്കിങ് മേഖലയിൽ വി. ബാലമുരളി എന്നിവർക്കാണ് ഇക്കൊല്ലത്തെ അവാർഡെന്ന് റാവു ബഹാദൂർ അപ്പു നെടുങ്ങാടി അനുസ്മരണ സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശിലാഫലകവും പ്രശസ്തിപത്രവും 25,000 രൂപയുടെ എൻഡോവ്മെൻറുമടങ്ങുന്നതാണ് പുരസ്കാരം.
നവംബർ എട്ടിന് നാലിന് അളകാപുരിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അവാർഡ് നൽകും. സമിതി ചെയർമാൻ എൻ.വി. ബാബുരാജ്, പി.കെ. ലക്ഷ്മിദാസ്, കെ.എം. ശശിധരൻ, പി. അബ്ദുൽഖാദർ, പി. രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

