ഇടശ്ശേരി പുരസ്കാരം: കവിതസമാഹാരങ്ങൾ ക്ഷണിച്ചു
text_fieldsതൃശൂർ: ഇടശ്ശേരി സ്മാരക സമിതിയുടെയും മഹാകവി ഇടശ്ശേരി സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകുന്ന ഇടശ്ശേരി പുരസ്കാരത്തിന് പരിഗണിക്കാൻ കവിതസമാഹാരങ്ങൾ ക്ഷണിച്ചു. 80,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കൃതികൾ 2022 സെപ്റ്റംബർ 30ന് മുമ്പ് സമർപ്പിക്കണം. 2018 ജനുവരിക്കും 2021 ഡിസംബറിനും ഇടയിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതസമാഹാരങ്ങളാണ് പരിഗണിക്കുക. പ്രസിദ്ധീകരിച്ചവയല്ലെങ്കിൽ, ഇതേ കാലയളവിൽ രചിച്ച കവിതകളുടെ സമാഹാരങ്ങളും പരിഗണിക്കും. അവ ഡി.ടി.പി ചെയ്ത് അയക്കണം.
പുസ്തകത്തിന്റെ മൂന്നു കോപ്പിയാണ് അയക്കേണ്ടത്. രചയിതാക്കൾക്കും പ്രസാധകർക്കും അയക്കാം. അയക്കേണ്ട മേൽവിലാസം: ഇ. മാധവൻ, സെക്രട്ടറി, ഇടശ്ശേരി സ്മാരക സമിതി, കെ.എൽ.ആർ 46. കണ്ണത്ത് സബ് ലെയിൻ-ഒന്ന് അയ്യന്തോൾ (പോസ്റ്റ്), തൃശൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.