അക്ഷരദീപം മാധവിക്കുട്ടി പുരസ്കാരം ട്രീസ അനിലിന്
text_fieldsതിരുവനന്തപുരം: അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ഷരദീപം മാധവിക്കുട്ടി കഥാപുരസ്കാരത്തിന് ട്രീസ അനിൽ അർഹയായി. 'വായിക്കാതെപോയ പ്രണയം' എന്ന കഥക്കാണ് പുരസ്കാരം. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂൺ 13ന് വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന സ്ത്രീശാക്തീകരണ കലാ സാഹിത്യ സമ്മേളനത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സമർപ്പിക്കും.
പ്രഭാത് ബുക്സ് ഡയറക്ടർ പ്രഫ. എം. ചന്ദ്രബാബു, അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സാഹിത്യകാരിയും സിനിമ പ്രവർത്തകയുമായ കവിത വിശ്വനാഥ്, സാഹിത്യ-ചലച്ചിത്ര പ്രവർത്തകൻ ഹരീഷ് കൊറ്റംപള്ളി എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സിവിൽ എൻജിനീയറും കലാ-സാഹിത്യ പ്രവർത്തകയുമായ ട്രീസ അനിൽ വടകര തിരുവള്ളൂർ സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

