അർധരാത്രിയിൽ പൊതു ശ്മശാനത്തിൽ പ്രകാശനം; റാം c/o ആനന്ദിക്ക് ശേഷം പുതിയ നോവലുമായി അഖിൽ പി. ധർമ്മജൻ
text_fieldsകോഴിക്കോട്: വ്യത്യസ്തമാർന്ന രീതിയിൽ നോവൽ പ്രകാശനം നടത്തി അഖിൽ പി. ധർമജൻ. റാം c/o ആനന്ദിക്ക് ശേഷം അഖിൽ പി. ധർമ്മജൻ എഴുതിയ രാത്രി 12 നു ശേഷം എന്ന നോവലാണ് വേറിട്ട രീതിയിൽ പ്രകാശിപ്പിച്ചത്.
മഴയും ഇടിയുമുള്ള ഒരു രാത്രി 12 നു ശേഷം ആരംഭിക്കുന്ന, മരണത്തിന്റെ മണമുളള നോവലിന്റെ പ്രകാശനം അർധരാത്രി പൊതു ശ്മാശനത്തിൽ. സ്മൃതിപഥത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. ബീന ഫിലിപ്പ് (മേയർ, കോഴിക്കോട് കോർപറേഷൻ )
എ. പ്രദീപ് കുമാർ, എ.കെ അബ്ദുൽ ഹക്കിം, കെ.വി. ശശി, നിമ്ന വിജയ് എന്നിവർ ചേർന്ന് പുസ്തകം പ്രകാശിപ്പിച്ചു. നാടക പ്രവർത്തകയായ പസ്കിയുടെ നോവൽ വായനയോടെയാണ് പ്രകാശന ചടങ്ങ് നടന്നത്. അഖിൽ പി. ധർമ്മജൻ മറുപടി പ്രസംഗം നടത്തി. സ്മൃതി പഥത്തെ പൊതുവിടമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷനും ഡി.സി ബുക്സും സംയുക്തമായാണ് പ്രകാശനം സംഘടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.