Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അദൃശ്യ കടപ്പത്രങ്ങൾ

text_fields
bookmark_border
അദൃശ്യ കടപ്പത്രങ്ങൾ
cancel

ഇരുട്ടിൽ റോഡ് മുറിച്ചുകടക്കുമ്പോൾ

ഉടൽമിനുപ്പുള്ള പാമ്പ്

എന്തെല്ലാം ഓർക്കണം

വെയിലുരുകിയ ടാറിൽ

അടിവയറടർന്ന് പൊള്ളിയ തിണർപ്പുകൾ

മരണചക്രത്തിനടിയിൽനിന്ന്

ഒറ്റപ്പിടച്ചിലിൽ കുതറിമാറിയ

വാലറ്റത്തെ മുറിവ്

ഒഴിഞ്ഞുമാറാനുള്ള പഴുതിലേ-

ക്കിരച്ചെത്തുന്ന ആൾക്കൂട്ടം

നടുപിളർന്നൊഴിഞ്ഞ്‌ മാറിയ

പ്രാണവേദനയിലെ കരിങ്കൽ ചീളുകൾ

ഉടൽമിനുപ്പുള്ള പാമ്പിന്

തലയിൽ നിന്ന് വാലറ്റം വരെയുള്ള

ദൂരം കടക്കാൻ

എന്തൊക്കെ ഓർക്കണം

ഉറക്കത്തിൽ

പാമ്പിനെക്കണ്ട് നിലവിളിച്ച കുട്ടിയെ

കാവിലെ ആൽത്തറച്ചോട്ടിൽ

വിഷദംശമേറ്റ് മരിച്ച പാപ്പുട്ടി മേസ്തിരിയെ

പാമ്പ് വരാതിരിക്കാൻ

വീടിനുചുറ്റും മണ്ണെണ്ണ തളിക്കുന്ന ജാനുവമ്മയെ

നാഗത്തറയിൽ

പാലും നൂറും വെച്ച് തൊഴാൻ വരുന്ന

ദേവുമുത്തശ്ശിയെ

രതിനിർവേദത്തിലെ പ്രണയപാപം തീണ്ടിമരിച്ച

ജയഭാരതിയെ

വംശപരമ്പരയിൽ ബാക്കിയായ

അദൃശ്യ കടപ്പത്രങ്ങൾ

ആളൊഴിഞ്ഞ പറമ്പിലെ

ഇരുൾ മാളത്തിലേക്കെത്തുന്നതുവരെ

ഉടൽമിനുപ്പുള്ള പാമ്പ്

എന്തൊക്കെ ഓർത്തുവെക്കണം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adrishya kadapathrangal poem
Next Story