Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightചരിത്രത്തില്‍ ഇടംനേടി...

ചരിത്രത്തില്‍ ഇടംനേടി പന്ത്രണ്ടുകാരന്റെ നോവല്‍; ആദിദേവിന്റെ ‘ദ ലാസ്റ്റ് റണ്‍വേ’ പ്രകാശനം ചെയ്തു

text_fields
bookmark_border
ചരിത്രത്തില്‍ ഇടംനേടി പന്ത്രണ്ടുകാരന്റെ നോവല്‍; ആദിദേവിന്റെ ‘ദ ലാസ്റ്റ് റണ്‍വേ’ പ്രകാശനം ചെയ്തു
cancel
camera_alt

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി ആ​ര്‍.​ആ​ദി​ദേ​വ് എ​ഴു​തി​യ ‘ദ ​ലാ​സ്റ്റ് റ​ണ്‍വേ’ ഇം​ഗ്ലീ​ഷ് നോ​വ​ല്‍ ക​ല​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി അ​ബ്ദു​ല്‍ മു​നീ​റി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പെരുമ്പാവൂര്‍: വായനക്ക് സമയം കണ്ടെത്തുന്ന കുട്ടികള്‍ക്ക് വലിയ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ ജി. പ്രിയങ്ക. തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആര്‍. ആദിദേവ് ഇംഗ്ലീഷ് നോവൽ ദ ലാസ്റ്റ് റണ്‍വേ മൂവാറ്റുപുഴ ഡിവൈ.എസ്.പി അബ്ദുല്‍ മുനീറിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയില്‍ 12ാം വയസ്സില്‍ പുസ്തക രചന നടത്തുന്ന മൂന്നാമത്തെ വ്യക്തിയായി ആദിദേവ് മാറിയതില്‍ ജില്ലയുടെ കലക്ടര്‍ എന്ന നിലയില്‍ അഭിമാനമുണ്ടെന്നും പുതിയ കാലത്ത് വായന കുറയുന്നു എന്ന ആശങ്കകള്‍ക്കിടയില്‍ വിദ്യാര്‍ഥികള്‍ രചനകളുമായി മുന്നോട്ടുവരുന്നത് വലിയ പ്രതീക്ഷ നല്‍കുന്നതെന്നും കലക്ടർ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ പി.എ. മുക്താര്‍ അധ്യക്ഷത വഹിച്ചു.

തണ്ടേക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.കെ. മജീദ്, പെരുമ്പാവൂര്‍ എ.ഇ.ഒ കെ.ബി. സജീവ്, ഐ.എസ്.ആര്‍.ഒ മുന്‍ സയന്റിസ്റ്റും തിരക്കഥാകൃത്തുമായ ജോയ് ഏബ്രഹാം, പി.ടി.എ പ്രസിഡന്റ് മുസ്തഫ ചിറ്റേത്തുകുടി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദലി മാലേത്താന്‍, പ്രിന്‍സിപ്പാല്‍ കെ.എച്ച്. നിസാ മോള്‍, ഹെഡ്മിസ്ട്രസ് വി.എം. മിനിമോള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ മാനേജര്‍ അബ്ദുല്‍ നസീര്‍ മുല്ലപ്പിള്ളി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ.എ. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cultureliteraturebook released
News Summary - ചരിത്രത്തില്‍ ഇടംനേടി പന്ത്രണ്ടുകാരന്റെ നോവല്‍; ആദിദേവിന്റെ ‘ദ ലാസ്റ്റ് റണ്‍വേ’ പ്രകാശനം ചെയ്തു
Next Story