വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ചത് 1300ഓളം പുസ്തകങ്ങൾ; അരീച്ചോല വായനശാല നാടിന് സമർപ്പിച്ചു
text_fieldsനെന്മിനി അരീച്ചോല ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ല സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ നിർവഹിക്കുന്നു
മലപ്പുറം: വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും സംഭാവനയായി സ്വീകരിച്ച 1300ഓളം പുസ്തകങ്ങൾ ചേർത്തുവെച്ച് നെന്മിനി അരീച്ചോലയിൽ ഗ്രാമീണ വായനശാലക്ക് തുടക്കം. നാല് വർഷം കൊണ്ടാണ് ഒരു കൂട്ടം യുവാക്കൾ ഇത്രയും പുസ്തകങ്ങൾ ശേഖരിച്ചത്. അരീച്ചോലയിലെ വാടകമുറിയിലാണ് വായനശാല പ്രവർത്തിക്കുക.
ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ല സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. രമണൻ മാസ്റ്റർ മുഖ്യാതിഥിയായി.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വേണു പാലൂർ, പി.എസ് വിജയകുമാർ, പി.ജി. നാഥ്, വി. ജ്യോതിഷ്, നജ്മ യൂസഫ്, കെ.എം. വിജയൻ, കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് എൻ.കെ. ശരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസ്മായിൽ പരുത്തിക്കുത്ത് സ്വാഗതവും അഡ്വ. അബ്ദുൽ നാവിദ് നന്ദിയും പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

