Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശാൻ യുവകവി പുരസ്‌കാരം എസ്. കലേഷിന്

text_fields
bookmark_border
Aasan Yuva kavi puraskaram
cancel

കായിക്കര: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവകവികൾക്കായി ഒരുക്കിയിരിക്കുന്ന കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരത്തിന് കവി എസ്. കലേഷിന്റെ `ആട്ടക്കാരി' എന്ന കാവ്യസമാഹാരം അർഹമായി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പത്തനംതിട്ട കുന്നന്താനം സ്വദേശിയായ കലേഷ് സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗമാണ്. ഡോ. ബി. ഭുവനേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ എന്നിവരടങ്ങിയ ജഡ്ജിംങ് കമ്മിറ്റിയാണ് 51 കവിതാസമാഹാരങ്ങളിൽ നിന്ന് കൃതി തെരഞ്ഞെടുത്തത്. എസ്. കലേഷിന്റെ മൂന്നാമത്തെ കാവ്യസമാഹാരമാണ് ആട്ടക്കാരി.

കേരള സാഹിത്യ അക്കാഡമി കനകശ്രീ പുരസ്‌കാരം, വി.ടി. കുമാരൻ മാസ്റ്റർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്കർഹനായിട്ടുണ്ട്. യുവതയുടെ പുതിയ കരുത്തും സന്ദേശവുമാണ് കലേഷിന്റെ കവിതകൾ. അത് സത്യസന്ധതയുടെ ആർഭാടരഹിതമായ കവിതയാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. മേയ് നാലിന് വൈകിട്ട് അഞ്ചിന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരം സമ്മാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aasan Yuva kavi puraskaram
Next Story