പ്രമുഖ തമിഴ് എഴുത്തുകാരൻ ആ. മാധവൻ അന്തരിച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മലയാളിയായ പ്രമുഖ തമിഴ് എഴുത്തുകാരൻ ആ മാധവൻ അന്തരിച്ചു. 87 വയസായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, തമിഴ്‌നാട് സർക്കാരിന്റെ കലൈ മാമണി പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാൾ എന്നിവയാണ് പ്രധാന കൃതികൾ. ചെറുകഥകളും നോവലുകളു, ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്.
തിരുവനന്തപുരം ചാല കമ്പോളത്തിൽ പാത്രക്കട നടത്തവേയാണ് ആ. മാധവൻ രചനകൾ കുറിച്ചിരുന്നത്. ഇവിടത്തെ കാഴ്ചകളും ജീവിതവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ ആധാരം. 80 വയസ്സ് പിന്നിട്ടപ്പോഴാണ് അദ്ദേഹം കടയിൽ പോകുന്നത് നിർത്തി വിശ്രമജീവിതം ആരംഭിച്ചത്.
'കടൈതെരുവിൻ കലൈഞ്ജൻ' എന്ന പേരിൽ എഴുത്തുകാരൻ ബി. ജയമോഹൻ അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. മലയാറ്റൂരിന്‍റെ യക്ഷി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, കാരൂർ നീലകണ്‌ഠ പിള്ളയുടെ മരപ്പാവകൾ തുടങ്ങിയ കൃതികൾ അദ്ദേഹം തമിഴിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങളിൽ ഉൾപ്പെടുന്നു.
സംസ്കാരം ജനുവരി ആറ് രാവിലെ 10ന് തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ. ഭാര്യ പരേതയായ ശാന്ത. മൂന്ന് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

