ചോക്ലേറ്റിൽ അലിയുന്ന ലോകം
text_fieldsപ്രീമിയം ചോക്ലേറ്റ് നിർമാണത്തിലെ പുതു രീതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മധുരപലഹാര നിർമാണ ലോകത്ത് ആസ്വാദനത്തിന്‍റെ പുതിയ നിർവചനം സൃഷ്ടിക്കുകയാണ്. അന്താരാഷ്ട്ര കൊക്കോ നിർമാണ വൈദഗ്ധ്യത്തിലേക്ക് ഓരോ നാടിന്‍റെയും പ്രാദേശിക രുചികൾ കൂടി കൂടിച്ചേരുമ്പോൾ ഉപഭോക്താക്കൾക്ക് മധുരമൂറുന്ന പുത്തൻ ചോക്ലേറ്റ് അനുഭവം സമ്മാനിക്കും. ഏറെ ജനപ്രിയമായ പിസ്ത കുനാഫയാണ് ഈ ശ്രേണിയിൽ ഒന്നാമത്.
ക്രിസ്പി ഗോൾഡൻ കുനാഫ, വറുത്ത പിസ്ത, വെൽവെറ്റ് ചോക്ലേറ്റ് എന്നിവയുടെ മനോഹരമായ ഫ്യൂഷനാണിത്. ഇതിൽ പിസ്ത കുനാഫ ഇൻ ഡാർക്ക് ചോക്ലേറ്റ്, സാഫ്രൺ പിസ്ത കുനാഫ, ഡേറ്റ്സ് പിസ്ത കുനാഫ, മാംഗോ കുനാഫ തുടങ്ങിയ വിത്യസ്ത ചോക്ലേറ്റുകൾ പരമ്പരാഗത മധുരപലഹാരങ്ങളെ സമകാലിക ചോക്ലേറ്റ് രുചി ഭേദങ്ങളുടെ പുത്തൻ ലോകത്തേക്കുയർത്തുകയാണ്. സാംസ്കാരികമായ പൈതൃകം, അനുഭൂതി, സമൃദ്ധി എന്നിവയുടെ മനോഹരമായ ഒരു കൂടിച്ചേരൽ കൂടിയാണ് പുതിയ ചോക്ലേറ്റുകളെന്ന് യു.എ.ഇയിലെ പ്രമുഖ ചോക്ലേറ്റ് നിർമാതാക്കളായ ചോക്ലാഡോ സ്ഥാപകനും ഷെഫുമായ ജുനൈദ് പറയുന്നു. പ്രാദേശിക രുചിഭേദങ്ങളെ ചോക്ലേറ്റുകളിൽ സമന്വയിപ്പിക്കുന്നതിൽ നിരന്തര ഗവേഷണം നടന്നുവരികയാണെന്നും ഇദ്ദേഹം പറയുന്നു.
മാംഗോ പാഷൻഫ്രൂട്ട്, പൈനാപ്പിൾ, ജാക്ക്ഫ്രൂട്ട്, ലിച്ചി, റംബുട്ടാൻ, തണ്ണിമത്തൻ, ഗ്രീൻ ആപ്പിൾ, വാഴപ്പഴം, ആപ്രിക്കോട്ട്, മുന്തിരി, ചെറി ലാവ, ക്രാൻബെറി, നാരങ്ങ എന്നിവ ചേർത്തുള്ള ചേക്ലറ്റ് നിർമാണത്തിലൂടെ വൈവിധ്യമാർന്ന രുചികളാണ് പരീക്ഷിക്കപ്പെടുന്നത്. റോസാപ്പൂവ്, ഏലം എന്നിവയുടെ സുഗന്ധം കലർന്ന മണം ഈ ചോക്ലേറ്റുകൾക്ക് അതിമനോഹരമായ ഒരു അനുഭവം സമ്മാനിക്കും.
കൂടാതെ ‘കറക് ചായ’യുടെ രുചിയുള്ള ചോക്ലേറ്റ് പ്രാദേശികമായ ഒരു പ്രത്യേകതയും ഇതിന് നൽകുന്നു. കറുമുറുപ്പും വ്യത്യസ്ത അടരുകളുമുള്ള രുചികൾ ഇഷ്ടപ്പെടുന്നവർക്കായി ഹേസൽനട്ട് കുനാഫ, ചോക്കോ ഹേസൽനട്ട് കുനാഫ, കോക്കനട്ട് കുനാഫ, പീനട്ട് ക്രഞ്ച്, ആൽമണ്ട് ക്രഞ്ച്, ബിസ്‌കറ്റ് ക്രഞ്ച്, സാൾട്ടഡ് കാരമൽ, റോക്കി റോഡ്, ചോക്കോ റോക്കി റോഡ്, ക്രിസ്പി ക്രഞ്ച് എന്നിവയും വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. സ്ട്രോബെറി ചീസ് കേക്ക്, തിരാമിസു, ഹണി കേക്ക്, പിസ്ത ക്രീം തുടങ്ങിയ ക്രീം നിറഞ്ഞ, ഡെസേർട്ട് സ്വഭാവമുള്ള വിഭവങ്ങൾ ഇതിന് കൂടുതൽ വൈവിധ്യവും ആഢ്യത്വവും നൽകുന്നു.ചോക്ലേറ്റിന്‍റെ തനത് രുചി ഇഷ്ടപ്പെടുന്നവർക്കായി പ്രീമിയം മിൽക്ക്, ഡാർക്ക് (72% കൊക്കോ), വൈറ്റ് ചോക്ലേറ്റുകൾ എന്നിവയും തയ്യാറാണ്.
കൂടാതെ, കോട്ടൺ കാൻഡി, കോള ബൈറ്റ്സ്, പോപ്പിങ് ഇഫക്റ്റുള്ള മാജിക് കാൻഡി, പലതരം ഷെയർബൈറ്റ്സ് കളക്ഷനുകൾ എന്നിങ്ങനെയുള്ള കൗതുകകരമായ പരീക്ഷണങ്ങൾ ഈ ശേഖരത്തിന് ഊർജ്ജസ്വലതയും പരസ്പരം പങ്കുവെക്കാനുള്ള സന്തോഷവും നൽകുന്നു.മനോഹരമായ ബാറുകളായും, എളുപ്പത്തിൽ കഴിക്കാവുന്ന മിനി പായ്ക്കുകളായും, ലെയറുകളുള്ള ജാർ ഡെസേർട്ടുകളായും, പ്രത്യേകം തിരഞ്ഞെടുത്ത കളക്ഷനുകളായും ഇവ ലഭ്യമാണ്. പാരമ്പര്യവും സർഗ്ഗാത്മകതയും മികച്ച ഗുണനിലവാരവും ഓരോ ബൈറ്റിലും സമ്മേളിക്കുന്ന ഈ വിപുലമായ ചോക്ലേറ്റ് ശേഖരം, നിങ്ങളുടെ ഓരോ നിമിഷത്തെയും അവിസ്മരണീയമായ അനുഭവമാക്കി മാറ്റുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

