എ. ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്
text_fieldsകോഴിക്കോട്: നാലാമത് നാടക് എ. ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്. നാടക് മുന്‍ ജില്ലാ പ്രസിഡന്റും നാടക പ്രവര്‍ത്തകനുമായ എ. ശാന്തകുമാറിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.
18ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ നാടക് സംസ്ഥാന പ്രസിഡന്റ് ഡി. രഘൂത്തമന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഗംഗാധരന്‍ ആയടത്തിലും സെക്രട്ടറി എൻ.വി ബിജുവും പറഞ്ഞു.
നാടക-അഭിനയ ദൃശ്യമാധ്യമരംഗത്ത് 30 വര്‍ഷത്തോളമായി നടന്‍, സംവിധായകന്‍, അഭിനയ പരിശീലകന്‍, നാടകാധ്യാപകന്‍, ഡിസൈനര്‍, സംഘാടകന്‍ എന്നീ നിലകളില്‍ സജി തുളസിദാസ് പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്തെ വിവിധ പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ നാടകസംഘങ്ങളിലൂടെ ഗ്രാമീണ, അക്കാദമിക്, പരീക്ഷണ, അമേച്വര്‍, പ്രൊഫഷണല്‍ നാടകരംഗത്തെ വിദഗ്ധരോടൊപ്പം 90 ഓളം നാടകങ്ങളില്‍ അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

