Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്ക്

text_fields
bookmark_border
മെസ്ക്
cancel

നട്ടുച്ച നേരമായിട്ടിക്കസേരയിൽ പിന്നി-

ട്ടൊത്തിരിക്കാലമോർത്തു വിസ്മയിച്ചിരിക്കവേ

പുറത്തെപ്പന്തലിലായുണ്ണുവാനുണ്ണികളും

പകരാൻ വാത്സല്യത്തിൻ തവി ചേർത്തധ്യാപകർ!

മുന്നിലെ മേശപ്പുറം തന്നിലെപ്പത്രത്താളിൽ

ഖിന്നയായിരിക്കുന്നു വന്ദ്യയാം ലീലാവതി!

അമ്മയായനേകം പേർക്കക്ഷരം വിളമ്പിയോ-

രമ്മുഖം വാടിയതീ തീവെയിലേറ്റിട്ടല്ല.

ചോരതൻ രുചിനോക്കും ഭീകരന്മാരും

ഭാരത ഭാഗധേയ നേരവകാശികളും

ഒരുപോലറുകൊല തുള്ളുന്നു ടീച്ചർ നേർക്ക്

ഗുരു ചെയ്തപരാധം; അന്യ നോവേറ്റെടുത്തു.!

അകലെ ഗാസയിലങ്ങഭയാർഥിതൻ ക്യാമ്പിൽ,

അരുമക്കുഞ്ഞിൻ ശവം തിരയുന്നാസ്പത്രിയിൽ,

വിശപ്പോടന്നത്തിനായ് വരിനിൽക്കുന്നേടത്തും

വിളിപ്പാടകലെയായുറ്റവർ മായുമ്പോഴും...

കരയാൻ തോന്നുമ്പൊഴാക്കവിളിൽ പായുന്നതോ

കരളിൽ നിന്നൂറുന്ന ചുടു ചോരത്തുള്ളികൾ..!

ചിലമ്പൽ ശബ്ദം കേൾക്കേ തിരികെ പള്ളിക്കൂട-

ച്ചിരിയിൽ മുഴുകുവാൻ പുറത്തേക്കിറങ്ങി ഞാൻ.

കണ്ടു ഞാൻ, വരാന്തയിൽ

മിനിഞ്ഞാന്നൊന്നാം ക്ലാസിൽവന്ന ‘മെസ്കിനെ’;

കുഞ്ഞു ഫലസ്തീൻ പെൺകുട്ടിയെ!

ചുവന്ന മുഖത്തിലെത്തിളങ്ങും കണ്ണുമായി

ചിരിയാം ഭാഷമാത്രം പറയും ചുണ്ടിലേക്ക്

കൈയിലെ ചുരുട്ടിയ ചപ്പാത്തി തിരുകിക്കൊ-

ണ്ടങ്ങിങ്ങു നടക്കുന്നു സുവർണ മുടിപ്പെണ്ണ്..!

അൽപ നേരത്തിൻശേഷം തിരികെ നടക്കുമ്പോൾ

അപ്പുറത്തൊന്നാം ക്ലാസിൽ

ടീച്ചർമാർ കൂടി നിൽപ്പൂ.

നടുവിൽ വിതുമ്പുന്ന മെസ്കിനെ കാണാം; തന്റെ

വൈഡൂര്യക്കണ്ണിൽ നിന്നും പൊഴിയും കണ്ണീരുമായ്...

വിശന്നിട്ടല്ല, മെസ്കിൻ കണ്ണുകൾ നനഞ്ഞത്.

വിളമ്പിക്കൊടുക്കാഞ്ഞിട്ടല്ലവൾ കരഞ്ഞത്.

കടിച്ച ചപ്പാത്തി തൻ ബാക്കിയെ കളയാതെ

കരുതി വയ്ക്കാൻ ടീച്ചർ

സമ്മതിക്കാത്ത ദുഃഖം..!

വിശപ്പിന്നുണ്ടോ മതം, ദേശങ്ങൾ, ഭാഷാന്തരം?

നിശ്ശബ്ദമായിട്ടവൾ പകർന്ന പാഠമെന്തോ..!

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Silent Lesson of Hunger: A Poem on Palestine’s Meskin
Next Story