വിശപ്പ് സാഹിത്യകാരനാക്കിയ എ.കെ. പുതുശ്ശേരി അന്തരിച്ചു
text_fieldsകൊച്ചി: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ.കെ. പുതുശ്ശേരി(90) അന്തരിച്ചു. നോവൽ, നാടകം ഉൾപ്പെടെ വിവിധ സാഹിത്യശാഖകളിലായി 94 പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂന്നാംക്ലാസിൽ പഠിക്കവെ വിശപ്പ് സഹിക്കാതെ സ്കൂളിൽ നിന്ന് ഭക്ഷണം മോഷ്ടിച്ച സംഭവത്തിന്റെ പേരിൽ ചോറു കള്ളൻ എന്ന് ബോർഡ് എഴുതി അധ്യാപകൻ കഴുത്തിൽ തൂക്കി സ്കൂൾമുഴുവൻ നടത്തിച്ച ഒരു സംഭവം പുതുശ്ശേരിയെ മനസിനെ എക്കാലവും നോവിപ്പിക്കുന്ന ഓർമയായിരുന്നു. ആ സംഭവമാണ് പുതുശ്ശേരിയെ എഴുത്തുകാരനാക്കി മാറ്റിയത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിശപ്പ് എന്ന പേരിൽ ആ സംഭവം പ്രമേയമാക്കി ആദ്യ കഥയെഴുതി. ആ എഴുത്ത് 90ാം വയസിലും തുടർന്നു. 100ാമത്തെ പുസ്തകമെന്ന സ്വപ്നം ബാക്കിയാക്കിയാണ് മടക്കം. വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു ഇഷ്ടപ്പെട്ട എഴുത്തുകാരൻ.
ഫിലോമിനയാണ് ഭാര്യ. മക്കൾ: ഡോ. ജോളി, റോയി, ബൈജു, നവീൻ. മൃതദേഹം തിങ്കളാഴ്‌ച രാവിലെ 10 മുതൽ ഉച്ച് 12 മണിവരെ എറണാകുളം ടൗൺഹാളിലും വി.പി. ആന്റണി റോഡിലെ സ്വവസതിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം: തിങ്കളാഴ്ച വൈകീട്ട് ചിറ്റൂർ റോഡിലെ സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

