Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎ. അയ്യപ്പൻ കവിത പഠന...

എ. അയ്യപ്പൻ കവിത പഠന കേന്ദ്രം പുരസ്​കാരം ഡോ: ആർ. ശ്രീലത വർമക്ക്

text_fields
bookmark_border
R.Sreelatha Varma
cancel
camera_alt

ആർ. ശ്രീലത വർമ

കൊടുങ്ങല്ലൂർ: എ. അയ്യപ്പൻ കവിതാപഠന കേന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ നെരളക്കാട്ട് രുഗ്മിണിയമ്മ കവിത പുരസ്ക്കാരത്തിന് കവിയും നിരൂപകയുമായ ഡോ ആർ. ശ്രീലത വർമ അർഹയായി.

15,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്​കാരം. കെ. ജയകുമാർ ഐ.എ.എസ്, ആലങ്കോട് ലീല കൃഷ്ണൻ, ഡോ: അഗസ്റ്റീൻ ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്​ പുരസ്​കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഡിസംബർ ആദ്യം കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന എ. അയ്യപ്പൻ അനുസ്മരണ ചടങ്ങിൽ പുരസ്​കാര സമർപ്പണം നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. ജയകുമാർ ഐ.എ.എസ്, സെക്രട്ടറി കവി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Sreelatha Varma
News Summary - A Ayyappan Poetry Study Center Award To R Sreelatha Varma
Next Story