Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅ​ഞ്ചാം...

അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ ആദിലി​െൻറ പുസ്തക പ്രകാശനം ഇന്ന്

text_fields
bookmark_border
അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ ആദിലി​െൻറ പുസ്തക പ്രകാശനം ഇന്ന്
cancel
camera_alt

ആദിൽ

വൈ​പ്പി​ന്‍: അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ ആ​ദി​ലി​െൻറ കോ​മി​ക് ബു​ക്ക് 'ദി ​അ​ള്‍ട്ടി​മേ​റ്റ് ഹെ​ര്‍കം' ബു​ധ​നാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും.

മാ​ലി​പ്പു​റം ക​സാ​ലി പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഫ​ല​കി​െൻറ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ക്ല​ര്‍ക്ക് ബാ​നു ബീ​വി​യു​ടെ​യും ഏ​ക​മ​ക​നാ​ണ് ആ​ദി​ല്‍ ബി​ന്‍ ഫ​ല​ക്.

പു​സ്ത​ക​പ്ര​കാ​ശ​നം മൂ​ന്നി​ന് രാ​വി​ലെ 11ന് ​തെ​ക്ക​ന്‍ മാ​ലി​പ്പു​റ​ത്തെ സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ക്കും കോ​മി​ക് പ​ര​മ്പ​ര​യു​ടെ ആ​ദ്യ​ഭാ​ഗ​മാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​തെ​ന്ന് ആ​ദി​ല്‍ പ​ഠി​ക്കു​ന്ന രാ​ജ​ഗി​രി സീ ​ഷോ​ര്‍ സ്‌​കൂ​ളി​ലെ പ്രി​ന്‍സി​പ്പ​ല്‍ മേ​രി സാ​ബു വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് 'ദി ​അ​ള്‍ട്ടി​മേ​റ്റ് ഹെ​ര്‍കം' ചി​ത്ര​ക​ഥ പു​സ്ത​ക​ര​ച​ന​യു​ടെ തു​ട​ക്കം. പു​സ്ത​ക​ത്തി​െൻറ ഡി​ജി​റ്റ​ല്‍ ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത് പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി മു​ഹ​മ്മ​ദ് ഗ​സാ​ലി​യാ​ണ്. ര​ണ്ടു വ​ര്‍ഷം മു​മ്പ്​ മും​ബൈ​യി​ല്‍ ന​ട​ത്തി​യ മാ​ത്ബി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ പ​രീ​ക്ഷ​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ക്കാ​ര​നാ​യി​രു​ന്നു ആ​ദി​ല്‍.

ക​ഥ, ക​വി​ത, ചി​ത്ര​ര​ച​ന എ​ന്നി​വ​ക്കു​പു​റ​മെ അ​ഭി​ന​യം, പ്ര​ച്ഛ​ന്ന​വേ​ഷം, ക​വി​ത പാ​രാ​യ​ണം, പ്ര​സം​ഗം എ​ന്നി​വ​യി​ലെ​ല്ലാം തി​ള​ങ്ങി​യി​ട്ടു​ണ്ട് ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പി​താ​വ് ഫ​ല​കും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vypinComicbook publishing
News Summary - 5th standard student adil's book publishing today
Next Story