ബഷീർ ജന്മദിനത്തിൽ കഥാപാത്രങ്ങളും ആരാധകരും ഒത്തുകൂടി
text_fieldsവൈക്കം മുഹമ്മദ് ബഷീറിന്റെ 104മത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ഛായചിത്രത്തിൽ ബഷീർ കഥാപാത്രങ്ങളും
സ്മാരക സമിതി പ്രവർത്തകരും പുഷ്പാർച്ചന നടത്തുന്നു
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 104മത് ജന്മദിനത്തിൽ ബഷീർ ഭാർഗവീനിലയത്തിന്റെ തിരക്കഥയെഴുതി പൂർത്തിയാക്കിയ തലയോലപ്പറമ്പിന്റെ അക്ഷരമുറ്റമായ ഫെഡറൽ നിലയത്തിൽ ബഷീർ കഥാപാത്രങ്ങളും ആരാധകരും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ഒത്തുചേർന്നു. ബഷീർ അനുസ്മണവും ചാരുകസേരയിൽ സ്ഥാപിച്ച ബഷീർഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
ബഷീർ സ്മാരക സമിതി ഡയറക്ടർ അബ്ദുൽ ആപ്പാഞ്ചിറയുടെ അധ്യക്ഷതയിൽ സമിതി വൈസ് ചെയർമാൻ മോഹൻ ഡി.ബാബു ഉദ്ഘാടനം ചെയ്തു. ബഷീർ കഥാപാത്രങ്ങളായ സെയ്തുമുഹമ്മദ്, ഖദീജ, സമിതി ജനറൽ സെക്രട്ടറി പി.ജി ഷാജിമോൻ, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് എം.ജെ. ജോർജ്, ഡോ.എസ്. പ്രീതൻ, അഡ്വ. എ. ശ്രീകല, പ്രീതി ഉണ്ണികൃഷ്ണൻ, വി. സന്തോഷ് ശർമ, എസ്.സന്തോഷ്, എം.കെ കണ്ണൻ, ജോയി ജോൺ എന്നിവർ പങ്കെടുത്തു.