നന്മയുടെ വെളിച്ചത്തിൽ മനസ്സുകൾ പ്രകാശിക്കട്ടെ
text_fieldsവീണ്ടുമൊരു ക്രിസ്മസ് പടിവാതിൽക്കൽ എത്തിനിൽക്കെ, മനസിലേക്ക് കടന്നുവരുന്നത് കുട്ടിക്കാലത്തെ സ്നേഹത്തിന്റയും സാഹോദര്യത്തിന്റയും ഓർമ്മകളാണ്. കരോൾഗാനത്താൽ മുകരിതമായി അന്തരീക്ഷത്തിൽ ഒത്തുചേർന്നുള്ള ആഘോഷം ഇന്നും മായാതെ കിടക്കുന്നുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ആളുകളെല്ലാം ഒത്തുചേർന്നുസന്തോഷം പങ്കിടുന്നതായിരുന്നു കുട്ടിക്കാലത്തെ ക്രിസ്മസ് ആഘോഷം.
എന്നാൽ ആഘോഷങ്ങൾക്കപ്പുറം,ആ ക്രിസ്മസുകളെ നിർവചിച്ചത് ഒരുമയുടെ ബോധമായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി, ചിരിയും കഥകളും കൈമാറി, ഒത്തൊരുമയുടെ ഒരുലോകം തീർക്കുന്നത് വേറിട്ട അനുഭവം തന്നെയായിരുന്നു.
സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും മറികടന്ന് ക്രിസ്മസ് നമ്മുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക വികാരങ്ങളാണ് തീർക്കുന്നത്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സുമനസ്സുകളുടെയും ഒരുമിച്ചുള്ള ആഘോഷത്തിലേക്ക് നമ്മളെക്കൊണ്ടെത്തിക്കുന്നു. ജീവിതത്തിന്റെ കെട്ടുകാഴ്ചകളിൽ, ഈ ഉത്സവ നിമിഷങ്ങൾ നമ്മെ ഐക്യത്തിന്റെയും ഒരുമയുടെയും മനോഹരമായ ഒരു നിരയിലേക്ക് ഉയർത്തുകയും ചെയ്യും.
ക്രിസ്മസിനെ വരവേറ്റു നമ്മുടെ ഭവനങ്ങൾ മിന്നുന്ന വിളക്കുകൾകൊണ്ടും ഉത്സവ അലങ്കാരങ്ങളാലും മനോഹരമാക്കുന്നതിനോടൊപ്പം ദയയുടെയും അനുകമ്പയുടേയും വെളിച്ചത്താൽ നമ്മുടെ മനസ്സുകളെ പ്രകാശിപ്പിക്കുകയും ചെയ്യാം. ഉത്സവാഘോഷത്തിന്റെ താളത്തിമിർപ്പിൽ ലോകത്ത് നല്ല മാറ്റത്തിന്റെ അലയൊലികൾ സൃഷ്ടിക്കുന്ന ഈണങ്ങളായിരിക്കട്ടെ നമ്മുടെ അനുകമ്പയോടെയുള്ള പ്രവർത്തികൾ.
ഉത്സവവിരുന്നുകളിൽ പങ്കെടുക്കുമ്പോഴും സമ്മാനങ്ങൾ നൽകുമ്പോഴും നമുക്ക് പുഞ്ചിരിയും ഊഷ്മളമായ ആലിംഗനങ്ങളും യഥാർത്ഥ ബന്ധത്തിന്റെ നിമിഷങ്ങളും കൈമാറാം. വിഭജിക്കപ്പെട്ടതായി അനുഭവപ്പെടുന്ന ഒരു ലോകത്ത്, നാമെല്ലാവരും പരസ്പരബന്ധിതമായ ഒരു കുടുംബത്തിന്റെ ഭാഗമാണെന്ന ഓർമ്മപ്പെടുത്തലുകൾകൂടിയാണ് ക്രിസ്മസ് വർത്തിക്കുന്നത്.
ഈ ആഘോഷ വേളയിൽ, ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തം നീട്ടി അവരെക്കൂടി നമുക്ക് ചേർത്തു പിടിക്കാം. അത് ചെറിയ ഒരുകാരുണ്യ പ്രവർത്തിയോ അല്ലെങ്കിൽ ഒരു പ്രാദേശിക ചാരിറ്റിയൊ പിന്തുണക്കുന്നതോ ആകാം. കൂട്ടായ ശ്രമങ്ങൾക്ക് കാര്യമായ മാറ്റമുണ്ടാക്കാൻ കഴിയും. ഇത് പ്രത്യാശയുടെ അലയൊലികൾ സൃഷ്ടിക്കും.
ഒരു വർഷത്തോട് വിടപറഞ്ഞ് പുതുവത്സരത്തെ വരവേൽക്കുമ്പോൾ, ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ ഹൃദയങ്ങളിൽ തങ്ങിനിൽക്കട്ടെ, അനുകമ്പയും വിവേകവും ഐക്യവും നിറഞ്ഞ ഒരു ഭാവിയിലേക്ക് നമ്മെ നയിക്കട്ടെ. വരാനിരിക്കുന്ന വർഷം വളർച്ചക്കും വിജയത്തിനും സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനും അവസരങ്ങൾ നൽകട്ടെ.
ഈ ക്രിസ്മസിനെ കേവലം ആഘോഷങ്ങളിൽ ഒതുക്കാതെ, അഗാധമായ ബന്ധത്തിന്റെയും സന്തോഷത്തിന്റെയും സീസണായി മാറ്റാം. മോഡേൺ എക്സ്ചേഞ്ചിന്റെയും എന്റെയും പേരിൽ എല്ലാവർക്കും സന്തോഷകരമായ ക്രിസ്മസ് ആശംസകൾ നേരുന്നു.
(ലിജോ ജോൺ- ജനറൽ മാനേജർ മോഡേൺ എക്സ്ചേഞ്ച്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

